പിലിക്കോട്
സിപിഐ എം തൃക്കരിപ്പൂർ ഏരിയാക്കമ്മിറ്റിക്കുവേണ്ടി പടുവളത്ത് നിർമ്മിച്ച ഇഎംഎസ് ഭവൻ ശനിയാഴ്‌ച വൈകീട്ട് നാലിന് പോളീറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മുൻകേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ 2021 ലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പാർട്ടിയംഗങ്ങളുടേയും പൊതു ജനങ്ങളുടെയും സഹകരണത്തോടെയാണ് മൂന്നുനില കെട്ടിടം പൂർത്തിയാക്കിയത്. 200 പേർക്കുളള കോൺഫ്രൻസ് ഹാളും പാർക്കിങ് സൗകര്യം, താമസസൗകര്യവും എന്നിവയുണ്ട്. ചടങ്ങിൽ ജില്ലാ സെക്രട്ടറി എം വി.ബാലകൃഷ്ണൻ അധ്യക്ഷനാകും.
ഇ എം എസ്, എ കെ ജി, കൃഷ്ണപിള്ള, ഇ കെ നായനാർ, കോടിയേരി ബാലകൃഷ്ണൻ, സി കൃഷ്ണൻ നായർ, എ ബി ഇബ്രാഹിം മാസ്റ്റർ, വി കെ കുഞ്ഞിരാമൻ മാസ്റ്റർ, രക്തസാക്ഷി ടി കെ ഗംഗാധരൻ എന്നിവരുടെ ഫോട്ടോ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ അനാഛാദനം ചെയ്യും.
സി കൃഷ്ണൻ നായർ സ്മാരക കോൺഫ്രൻസ് ഹാൾ എം രാജഗോപാലൻ എംഎൽഎയും നവമാധ്യമ കേന്ദ്രം പി കരുണാകരനും ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടനത്തോടനുബ്ന്ധിച്ച് വിപ്ലവഗാനങ്ങളും കലാപരിപാടിയും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമൻ, കെ വി ജനാർദ്ദനൻ, എം വി കോമൻനമ്പ്യാർ, ടി വി ഗോവിന്ദൻ, എം വി ചന്ദ്രൻ, പി കുഞ്ഞിക്കണ്ണൻ, എം രാമചന്ദ്രൻ, പി സനൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..