20 April Saturday

ആയിരത്തിനു മുകളിൽത്തന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
കൊല്ലം
ജില്ലയിൽ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിനു മുകളിൽ തുടരുന്നു. ബുധനാഴ്‌ച 1175 പേർക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്‌. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. പ്രതിവാര ടിപിആർ 9.54 ആണെങ്കിലും ബുധനാഴ്‌ചത്തെ 11.26 ശതമാനമാണ്. 10,433 പേരിൽ നടത്തിയ പരിശോധനയിലാണ്‌ ബുധനാഴ്ച ‌1175 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌‌. വിദേശത്തുനിന്ന്‌ എത്തിയ മൂന്നുപേർക്കും സമ്പർക്കംവഴി 1164 പേർക്കും എട്ട്‌ ആരോഗ്യ പ്രവർത്തകർക്കുമാണ്‌ രോഗം ബാധിച്ചത്‌. 2017 പേർ രോഗമുക്തി നേടി. 
കൊല്ലം കോർപറേഷനിൽ 186 പേരാണ്‌ പോസിറ്റീവ്‌. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി -37, പുനലൂർ -31, പരവൂർ- 26, കൊട്ടാരക്കര- 10 എന്നിങ്ങനെയാണ് രോഗബാധിതർ.  പഞ്ചായത്തുകളിൽ കല്ലുവാതുക്കൽ -37, വെളിയം -35, തൃക്കോവിൽവട്ടം -34, ചാത്തന്നൂർ -31, കൊറ്റങ്കര -30, കടയ്ക്കൽ -27, അഞ്ചൽ -25, ഏരൂർ -24, ഇട്ടിവ, പത്തനാപുരം 22 വീതമാണ്‌ രോഗബാധിതർ. ശൂരനാട് വടക്ക്, ശാസ്താംകോട്ട  20 വീതവും മയ്യനാട്, അലയമൺ, തലവൂർ, പട്ടാഴി  19 വീതവും ആദിച്ചനല്ലൂർ, പെരിനാട്  18 വീതവും ക്ലാപ്പന, തഴവ, നെടുമ്പന, കരവാളൂർ, കുളക്കട 17 വീതവും ഇടമുളയ്ക്കൽ, ചവറ, പനയം, മൈലം 14 വീതവും ആലപ്പാട്, പൂതക്കുളം, മൈനാഗപ്പള്ളി  13 വീതവും ഇളമ്പള്ളൂർ, കരീപ്ര 12 വീതവും കുന്നത്തൂർ, വിളക്കുടി 11 വീതവും ഓച്ചിറ, കുമ്മിൾ, തെക്കുംഭാഗം, പവിത്രേശ്വരം, വെട്ടിക്കവല  പത്തു വീതവും കോവിഡ്‌ ബാധിതരുണ്ട്‌.
 
 
കൂടിയും കുറഞ്ഞും ടിപിആർ
സ്വന്തം ലേഖകന്‍
കൊല്ലം
ജില്ലയിൽ ഒരു മാസത്തിനിടെ ഏറിയും കുറഞ്ഞും കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌. ജൂലൈ 14 മുതൽ 20 വരെ 9.2 ശതമാനമായിരുന്നു ടിപിആർ. എന്നാൽ, തൊട്ടുമുമ്പത്തെ ആഴ്‌ച (ഏഴു മുതൽ 13 വരെ) 11.5 ശതമാനമായിരുന്നു. ജൂൺ 30 മുതൽ ജൂലൈ ആറുവരെ പ്രതിവാര ടിപിആർ 10.80 ശതമാനവും അതിനുമുമ്പത്തെ ആഴ്‌ച 12.78  ശതമാനവുമായിരുന്നു.  കൊല്ലം കോർപറേഷനിൽ ഒരു മാസത്തിനിടെ ടിപിആർ ആറു ശതമാനത്തിന്‌ താഴേക്കു വന്നിട്ടില്ല. 
എ വിഭാഗം (അഞ്ചുശതമാനത്തിൽ താഴെ)-, ബി വിഭാഗം (5 –- 10 ശതമാനം)-, സി വിഭാഗം (10 –- 15 ശതമാനം)-, ഡി വിഭാഗം (15 ശതമാനത്തിനു മുകളിൽ) എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടാഴ്‌ചത്തെ‌ ടിപിആർ  മാനദണ്ഡം. കഴിഞ്ഞയാഴ്‌ച രണ്ടു പഞ്ചായത്ത്‌ മാത്രമായിരുന്നു എയിൽ.  എ  (ആറു ശതമാനത്തിൽ താഴെ)-, ബി (6 – 12) -, സി  (12 – 18), ഡി  (18 ശതമാനത്തിനു മുകളിൽ)- എന്നിങ്ങനെയായിരുന്നു തൊട്ടുമുമ്പുള്ള മാനദണ്ഡം. അന്ന്‌ അഞ്ചു തദ്ദേശ സ്ഥാപനത്തിൽ പ്രതിവാര ശരാശരി അഞ്ചുശതമാനത്തിൽ താഴെയായിരുന്നു. 15നു മുകളിൽ നിരക്കുള്ള 11 പ്രദേശങ്ങളുണ്ടായിരുന്നു.  
എ വിഭാഗം ആറിനു താഴെ എന്ന മാനദണ്ഡമുണ്ടായിരുന്ന ആഴ്‌ച ഈ കാറ്റഗറിയിൽ മൂന്നു തദ്ദേശ സ്ഥാപനമാണ്‌ ഉണ്ടായിരുന്നത്‌.  ആറിനും 12നും ഇടയിൽ നിരക്കുള്ള 38, 12നും 18നും ഇടയിൽ  26, 18നു മുകളിലുള്ള ആറു എന്നിങ്ങനെയായിരുന്നു തദ്ദേശ പ്രദേശങ്ങൾ.  
ടിപിആറിലെ പ്രതിവാര ശരാശരി പ്രകാരം (ജൂൺ 16 മുതൽ 23 വരെ) ജില്ലയിൽ 10 തദ്ദേശ സ്ഥാപനം എട്ടു ശതമാനത്തില്‍ താഴെയായിരുന്നു (എ വിഭാഗം)-. എട്ടിനും 16നും ഇടയില്‍ (ബി വിഭാഗം)- 48 തദ്ദേശസ്ഥാപനവും 16നും 24നും ഇടയില്‍  (സി വിഭാഗം)- 15 തദ്ദേശഭരണ പ്രദേശങ്ങളുമുണ്ടായിരുന്നു. 30നുമുകളിൽ വരുന്നതായിരുന്നു അന്ന്‌ ഡി കാറ്റഗറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top