01 August Sunday
കടുപ്പിച്ച് നിയന്ത്രണം

ഇളവുകളേറെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

 

കോട്ടയം
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിനരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളിൽ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയും ഇളവുകൾ അനുവദിച്ചും കലക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവായി.  ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 9.92  ശതമാനമാണ്. 
 ഓരോ വിഭാഗത്തിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ശരാശരി പോസിറ്റിവിറ്റി നിരക്കും അനുവദനീയമായ പ്രവർത്തനങ്ങളും ചുവടെ. 
 
കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി 5 ശതമാനത്തിൽ  താഴെ)
വെളിയന്നൂർ, വെച്ചൂർ, കല്ലറ, കടപ്ലാമറ്റം, വൈക്കം 
അനുവദനീയമായ പ്രവർത്തനങ്ങൾ:---------- പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ  നിയോഗിച്ച് പ്രവർത്തിക്കാം. 
 ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ അഞ്ചു ദിവസം പ്രവർത്തിക്കാം. 24ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ്‌ ആക്ട് പ്രകാരം ബാങ്കുകൾക്ക് അവധി.
 ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം.
 അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും  രാവിലെ ഏഴു മുതൽ വൈകിട്ട്‌ എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
 ടാക്സി, ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്. ടാക്സി വാഹനങ്ങളിൽ ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
 ബാറുകളിലും ബിവറേജ് ഔട്ട്‌ലെറ്റുകളിലും പാഴ്സൽ സർവീസ്  മാത്രം. 
 ശാരീരിക സമ്പർക്കം ഇല്ലാത്ത ഔട്ട് ഡോർ സ്പോർട്സ്/ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത,  സായാഹ്ന സവാരികളും അനുവദനീയം.
 ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവ എയർ കണ്ടീഷൻ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേർക്ക് പ്രവേശനം അനുവദിച്ച് പ്രവർത്തിക്കാം. കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ രണ്ടു ഡോസ് വാക്സിൻ എടുത്തവരായിരിക്കണം. വാക്സിൻ ഒരു ഡോസ് എങ്കിലും എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും മാത്രമായിരിക്കും പ്രവേശനം.
 ഹോട്ടലുകൾക്കും റസ്‌റ്ററന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതൽ രാത്രി 9.30 വരെ. 
 കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ മുടിവെട്ടുന്നതിനു മാത്രമായി ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കാം.
 വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര ചെയ്യാം. 
 
കാറ്റഗറി ബി  (ശരാശരി പോസിറ്റിവിറ്റി നിരക്ക് 5–-10 )
എലിക്കുളം, മീനച്ചിൽ, മീനടം, തലയാഴം, കൂട്ടിക്കൽ, തിടനാട്, കാഞ്ഞിരപ്പള്ളി, തലപ്പലം, കാണക്കാരി, വെള്ളാവൂർ, മൂന്നിലവ്, രാമപുരം, കടനാട്, അകലക്കുന്നം, മുത്തോലി, അയർക്കുന്നം, വാഴൂർ, മുണ്ടക്കയം, ചിറക്കടവ്, ഞീഴൂർ, കോരുത്തോട്, പാലാ, പാറത്തോട്, ഭരണങ്ങാനം, കിടങ്ങൂർ, തലനാട്, മാടപ്പള്ളി, കോട്ടയം, ഉദയനാപുരം, പൂഞ്ഞാർ  തെക്കേക്കര, മുളക്കുളം, വാഴപ്പള്ളി, ടിവി പുരം, വെള്ളൂർ, മണർകാട്, പനച്ചിക്കാട്  
 അനുവദനീയമായ പ്രവർത്തനങ്ങൾ
 പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
 അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും ജനസേവന കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.
 ഇലക്ട്രോണിക് സാധനങ്ങളുടെ വിൽപ്പനയും റിപ്പയറിങ്ങും നടത്തുന്ന സ്ഥാപനങ്ങൾ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ പ്രവർത്തിക്കാം. 
 മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ  50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
 ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം പ്രവർത്തിക്കാം.  24ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ട് പ്രകാരം ബാങ്കുകൾക്ക് അവധി.
 ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം.
 ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം.
 സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
 ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സൽ സർവീസ് മാത്രം . 
 കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്  ശാരീരിക സമ്പർക്കം ഇല്ലാത്ത ഔട്ട് ഡോർ സ്പോർട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത,  സായാഹ്ന സവാരികളും അനുവദനീയമാണ്.
 ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവ എയർ കണ്ടീഷൻ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേർക്ക് പ്രവേശനം അനുവദിച്ച് പ്രവർത്തിക്കാം.  
 കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ രണ്ടു ഡോസ് വാക്സിൻ എടുത്തവരായിരിക്കണം. വാക്സിൻ ഒരു ഡോസ് എങ്കിലും എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും മാത്രമായിരിക്കും പ്രവേശനം.
 ഹോട്ടലുകൾക്കും റസ്‌റ്ററന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ/ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. 
 കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു രാത്രി എട്ടു വരെ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും മുടിവെട്ടുന്നതിന് മാത്രമായി  പ്രവർത്തിക്കാം. 
 വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര ചെയ്യാം. 
 
കാറ്റഗറി സി (ശരാശരി പോസിറ്റിവിറ്റി നിരക്ക് 10 –-15 )
ചങ്ങനാശേരി, കുറവിലങ്ങാട്, അയ്മനം, പുതുപ്പള്ളി, കറുകച്ചാൽ, മറവന്തുരുത്ത്, പൂഞ്ഞാർ, തീക്കോയി, അതിരമ്പുഴ, നെടുംകുന്നം, തലയോലപ്പറമ്പ്, മേലുകാവ്, കുമരകം, വാകത്താനം, തിരുവാർപ്പ്, പാമ്പാടി, മാഞ്ഞൂർ, ഏറ്റുമാനൂർ, കൊഴുവനാൽ, ആർപ്പൂക്കര, ഉഴവൂർ, നീണ്ടൂർ, കടുത്തുരുത്തി, തൃക്കൊടിത്താനം, കങ്ങഴ, മരങ്ങാട്ടുപിള്ളി, കരൂർ, പള്ളിക്കത്തോട് 
അനുവദനീയമായ പ്രവർത്തനങ്ങൾ:
 പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ച് പ്രവർത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം.
 അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ എഴു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം. 
 ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ അഞ്ചു ദിവസം പ്രവർത്തിക്കാം. 24ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ട് പ്രകാരം ബാങ്കുകൾക്ക് അവധി.
 ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പനയും റിപ്പയറിംഗും നടത്തുന്ന സ്ഥാപനങ്ങൾ,വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റയിൽസ്, ജ്വല്ലറികൾ, ചെരിപ്പു കടകൾ എന്നിവ വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
 കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പയർ സെൻററുകൾക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
 ഹോട്ടലുകൾക്കും റസ്‌റ്ററന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതൽ വൈകിട്ട്‌ ഏഴു വരെ പ്രവർത്തിക്കാം. 
 
കാറ്റഗറി ഡി (ശരാശരി പോസിറ്റിവിറ്റി 
15ശതമാനത്തിനു മുകളിൽ)
 ചെമ്പ്, എരുമേലി, വിജയപുരം, പായിപ്പാട്, കുറിച്ചി, കൂരോപ്പട, ഈരാറ്റുപേട്ട, മണിമല 
 അനുവദനീയമായ പ്രവർത്തനങ്ങൾ
 അടിയന്തര അവശ്യ സേവനങ്ങളിൽ പെട്ട കേന്ദ്ര, സംസ്ഥാന, സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര ചെയ്യാം.
അടിയന്തര അവശ്യ സേവനങ്ങളിൽ പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും  മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം
അവശ്യസാധന (പലചരക്ക്) വിൽപ്പന ശാലകൾ, പഴം പച്ചക്കറി കടകൾ, പാൽ ഉത്പാദന വിതരണ കേന്ദ്രങ്ങൾ, കള്ളു ഷാപ്പുകൾ, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ ഏഴു മുതൽ വൈകിട്ട്‌ ഏഴുവരെ പ്രവർത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക്  പ്രവർത്തനാനുമതി ഇല്ല.
 ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ അഞ്ചു ദിവസം പ്രവർത്തിക്കാം. 24ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ട് പ്രകാരം ബാങ്കുകൾക്ക് അവധി.
 ഹോട്ടലുകൾ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതൽ വൈകിട്ട്‌ ഏഴു വരെ .
 ദീർഘദൂര ബസ് സർവീസുകൾ, പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങൾ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും.
 രോഗികൾ അവരുടെ സഹായികൾ, വാക്സിനേഷന് പോകുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
 കോവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.
 ലോക്ക് ഡൗൺ കാലയളവിൽ അനുവദനീയമായ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൈറ്റ് എൻജിനിയർമാർ/ സൂപ്പർവൈസർമാർ എന്നിവർക്ക് സ്ഥാപനം നല്കുന്ന തിരിച്ചറിയൽ കാർഡോ അതത് സ്ഥാപനങ്ങൾ നൽകിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യാം. ഈ ദിവസങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എസ്എച്ച്ഒ യുടെ അനുമതി വാങ്ങണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top