26 April Friday

കരുതലോടെ 
ബലിപെരുന്നാൾ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

കോവിഡ് പ്രോട്ടോകോൾ പാലിച്ച് മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ നടന്ന ബലിപെരുന്നാൾ നമസ്‌കാരത്തിന് ഇബ്റാഹീമുൽ ഖലീലുല്‍ ബുഖാരി നേതൃത്വം നൽകുന്നു

 

മലപ്പുറം

കോവിഡ്‌ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ പുതുക്കിയ ദിനത്തിൽ പരിമിതമായിരുന്നു ആഘോഷങ്ങൾ. പള്ളികളിൽ കോവിഡ്‌ പ്രതിരോധ സൗകര്യം ഒരുക്കിയിരുന്നു. മലപ്പുറം മഅദിൻ ഗ്രാന്റ് മസ്ജിദിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ വിശ്വാസികൾ  പെരുന്നാൾ നമസ്‌കാരം നടത്തി. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകി.  വൈകിട്ട്‌ ആഘോഷത്തിനായി പലരും കുടുംബസമേതം പുറത്തിറങ്ങി. ഇത്‌ ചിലയിടങ്ങളിൽ തിരക്ക്‌ സൃഷ്ടിച്ചു.

 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top