29 March Friday

എച്ച്‌എസ്‌എസ്‌ 85.49 
വിഎച്ച്‌എസ്‌ഇ 82.18 ശതമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

പ്ലസ്‌ ടുവിന്‌ ഉന്നതവിജയം കരസ്ഥമാക്കിയ ഗവ. മോഡൽ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ ആഹ്‌ളാദം
ഫോട്ടോ: ഡിവിറ്റ് പോൾ

തൃശൂർ
പ്ലസ്ടു പരീക്ഷയിൽ ജില്ലയ്‌ക്ക് തിളക്കമാർന്ന നേട്ടം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 197 സ്കൂളുകളിൽനിന്ന് പരീക്ഷയെഴുതിയ  31,571 കുട്ടികളിൽ 26,991പേർ തുടർ പഠനത്തിന് യോഗ്യതനേടി. 85.49 ശതമാനമാണ്‌ വിജയം. വിഎച്ച്‌എസ്‌ഇയിൽ പരീക്ഷ എഴുതിയ 2750 കുട്ടികളിൽ 2260 കുട്ടികളും വിജയിച്ചു. 82.18 ശതമാനമാണ്‌ വിജയം. 12 ഹയർസെക്കൻഡറി സ്‌കൂളുകളും രണ്ട്‌ വിഎച്ച്‌എസ്‌ഇ സ്‌കൂളുകളും  നൂറു ശതമാനം വിജയം കൈവരിച്ചു.
വിജയത്തിൽ സംസ്ഥാനത്ത് ആറാം സ്ഥാനവും ജില്ല കരസ്ഥമാക്കി. കൊരട്ടി എംഎഎംഎച്ച്‌എസ്‌എസിലെ അനാമിക അജിത്‌കുമാർ 1200ൽ 1200മാർക്കും കരസ്ഥമാക്കി  മികച്ച വിജയം കുറിച്ചു. 2928 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. സംസാരശേഷിയില്ലാത്ത കുട്ടികൾ പഠിക്കുന്ന പടവരാട് ആശാഭവൻ എച്ച്‌എസ്‌എസിലും കുന്നംകുളം ബധിരമൂക വിഎച്ച്‌എസ്‌ഇ സ്‌കൂളിലും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. 
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3318 കുട്ടികളിൽ 1471പേർ വിജയം കൈവരിച്ചു. 44.33 ശതമാനമാണ് വിജയം. 20 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ടെക്നിക്കൽ സ്കൂളിൽ പരീക്ഷയെഴുതിയ 40പേരിൽ 26പേർ ഉപരിപഠനത്തിന് യോഗ്യതനേടി. വിജയശതമാനം 65. കഴിഞ്ഞ വർഷം ഇത്  64.29 ശതമാനമായിരുന്നു. കലാമണ്ഡലം ആർട്സ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 67 വിദ്യാർഥികളിൽ 58പേർ ഉന്നത പഠനത്തിന്‌ യോഗ്യത നേടി. 86.56 ആണ്‌ വിജയശതമാനം.  ഹയർസെക്കൻഡറി–- വിഎച്ച്‌എസ്‌ഇ പരീക്ഷകളിൽ യോഗ്യത നേടാനാകാത്ത കുട്ടികൾക്ക് സേ പരീക്ഷയ്ക്ക് അവസരമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top