25 April Thursday
വിഎച്ച്എസ്ഇയിൽ 87.77 ശതമാനം വിജയം

പ്ലസ്‌ ടു 85.68%

സ്വന്തം ലേഖികUpdated: Wednesday Jun 22, 2022

കൊല്ലം
രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 85.68ശതമാനം വിജയം. 133 സ്കൂളിലായി പരീക്ഷ എഴുതിയ 25,746 വിദ്യാർഥികളിൽ 22,060പേർ ഉപരിപഠനത്തിന് യോഗ്യതനേടി. 2259 വിദ്യാർഥികളാണ്‌ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയത്‌. കഴിഞ്ഞതവണ 3786പേർ എ പ്ലസ്‌ വിജയംനേടിയിരുന്നു. 25,990വിദ്യാർഥികളാണ്‌ ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷയ്ക്ക്‌ രജിസ്റ്റർചെയ്തത്‌. കഴിഞ്ഞവർഷം നാല് സ്കൂൾ 100ശതമാനം വിജയം നേടിയപ്പോൾ ഇക്കുറി ഒരു സ്കൂളിനും സമ്പൂർണ വിജയം നേടാനായില്ല. വിഎച്ച്എസ്ഇ വിഭാഗത്തിൽ സംസ്ഥാനത്തെ ഉയർന്ന വിജയശതമാനം ജില്ലയിലാണ്‌. പരീക്ഷ എഴുതിയ 4,112വിദ്യാർഥികളിൽ 3609 പേർ ഉപരിപഠന യോഗ്യതനേടി. 87.77 ശതമാനം വിജയം. കഴിഞ്ഞതവണ വിജയം 86.6 ശതമാനമായിരുന്നു. 100ശതമാനം വിജയം നേടിയ സംസ്ഥാനത്തെ 15 സ്കൂളിൽ നാലും ജില്ലയിലാണ്. കരുനാഗപ്പള്ളി ഗവ. വിഎച്ച്എസ്എസ്, കൊറ്റൻകുളങ്ങര ഗവ. വിഎച്ച്എസ്എസ്, അച്ചൻകോവിൽ ഗവ. വിഎച്ച്എസ്എസ് എയ്ഡഡ് മേഖലയിൽ അയത്തിൽ വിവി വിഎച്ച്എസ്എസ് എന്നീ സ്കൂളാണ് സമ്പൂർണ വിജയം നേടിയത്‌. വിഎച്ച്എസ്ഇയിൽ നൈപുണ്യ പരിശീലനം പൂർണമായും നടപ്പാക്കിയതിന്‌ ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ്‌ ഇത്തവണത്തേത്‌. ഓപ്പൺ സ്കൂളിൽ 
49.38 ശതമാനം ഓപ്പൺ സ്കൂളിൽ ഇത്തവണ 49.38 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞതവണ 58.52 ശതമാനമായിരുന്നു വിജയം. രജിസ്റ്റർചെയ്ത 1669 വിദ്യാർഥികളിൽ 1284പേർ പരീക്ഷ എഴുതി. ഇവരിൽ 634പേർ ഉപരിപഠനത്തിനു യോഗ്യത നേടി. ഏഴ് വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top