20 April Saturday

തയ്യാറായി, ജില്ലയുടെ 
സ്വന്തം യൂത്ത്‌ ബ്രിഗേഡ്‌

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ പാസിങ് ഔട്ട്‌ പരേഡ് ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

കാഞ്ഞങ്ങാട്‌ 
ആത്മാർഥ സേവനവും സമർപ്പണവുമായി ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ വളണ്ടിയർമാരിറങ്ങുന്നു. യുവതീ–-യുവാക്കളുടെ ചിന്തയും കർമശേഷിയും സമൂഹത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഡിവൈഎഫ്‌ഐ ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ വളണ്ടിയർമാരെ സജ്ജരാക്കുന്നത്‌.  ഡിസാസ്റ്റർ മാനേജ്മെന്റ്, ഫയർ ആന്റ്‌ സേഫ്റ്റി, പ്രഥമശുശ്രൂക്ഷ , കായികപരിശീലനം, കൗൺസിലിങ്‌ തുടങ്ങിയ മേഖലകളിൽ വളണ്ടിയർമാർക്ക്‌  വിദഗ്ധപരിശീലനം നൽകി. യുവജനതയുടെ സന്നദ്ധ സേവന സേന താഴെത്തട്ടുവരെ എത്തിക്കുക, സന്നദ്ധ സേവനരംഗത്ത് താൽപര്യമുണ്ടാക്കുക,  സാമൂഹ്യ പ്രതിബദ്ധതയുളളവരാക്കുക, ദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയവഉണ്ടാകുമ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യത്തോടെയാണ് യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തിക്കുക. നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാതെ സഹജീവികളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന യുവതയുടെ മുന്നോട്ടുളളവരവ് സമൂഹത്തിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കുന്നതെന്ന്‌ ജില്ലാ സെക്രട്ടറി  രജീഷ് വെള്ളാട്ട് പറഞ്ഞു.
യൂത്ത് ബ്രിഗേഡിന്റെ  തെക്കൻ മേഖലാ പരിശീലനക്യാമ്പ് വെള്ളിക്കോത്ത് ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാനക്കമ്മിറ്റിയംഗം കെ സബീഷ് അധ്യക്ഷനായി. ഷിജി ഷേഖർ, രാജീവൻ കരിവെള്ളൂർ, പി ജി -ജീവൻ,- കെ സുധീഷ്, എം വി ഷിജു എന്നിവർ ക്ലാസെടുത്തു. ജില്ലാപ്രസിഡന്റ്‌  ഷാലു മാത്യു, വൈസ് പ്രസിഡന്റ്‌ കെ കനേഷ്, വിപിൻ ബല്ലത്ത്, വി ഗിനീഷ്  എന്നിവർ സംസാരിച്ചു.  
 യൂത്ത് ബ്രിഗേഡ് പാസിങ് ഔട്ട്‌ പരേഡ് കാഞ്ഞങ്ങാട് ന​ഗരത്തിൽ  രജീഷ് വെള്ളാട്ട് ഫ്ലാ​ഗ് ഓഫ് ചെയ്തു. ഷാലു മാത്യു, കെ സബീഷ്, ​സാദിഖ് ചെറുഗോളി, വി ഗിനീഷ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top