25 April Thursday

അരിയെത്തി; അവധിക്കാലത്തിനുമുമ്പേ

സ്വന്തം ലേഖികUpdated: Wednesday Mar 22, 2023

അരി വാങ്ങി വീട്ടിലേക്ക്‌ മടങ്ങുന്ന മലപ്പുറം ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ. 
 ഫോട്ടോ: കെ ഷെമീർ

 
മലപ്പുറം
വിദ്യാർഥികൾക്ക്‌ അവധിക്കാലത്തേക്കായി സർക്കാർ നൽകുന്ന അഞ്ചുകിലോ അരി വിതരണം ജില്ലയിൽ ആരംഭിച്ചു. സർക്കാർ–എയ്‌ഡഡ്‌ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ പ്രീ പ്രൈമറിമുതൽ എട്ടുവരെയുള്ള വിദ്യാർഥികൾക്കാണ്‌ അരി വിതരണംചെയ്യുന്നത്‌. 
വിതരണത്തിനാവശ്യമായ അരി  സപ്ലൈകോ നേരിട്ടാണ്‌ സ്‌കൂളുകളിൽ എത്തിക്കുന്നത്‌. ജില്ലയിൽ 1386 സ്കൂളുകളിലായി 6,09,454 കുട്ടികളാണുള്ളത്. അഞ്ച്‌ കിലോ അരിപ്രകാരം 30,47,270 കിലോ അരിയാണ് വേണ്ടത്. ഇതുവരെ 279 സ്കൂളുകളിലായി 2,34,115 കിലോ അരിയാണ് വിതരണത്തിന് എത്തിയത്. അരി എത്തുന്നതിന്‌ അനുസരിച്ച്‌ വിതരണംചെയ്യുന്നുണ്ട്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top