23 April Tuesday

ആർഎസ് 
പോസ്റ്റ് ഓഫീസ് 
മാർച്ച്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
കണ്ണൂർ
ദളിത് -ആദിവാസി കർഷക തൊഴിലാളി സംഘടനകൾ അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്‌ച  കണ്ണൂർ ആർഎസ് പോസ്റ്റ് ഓഫീസ് മാർച്ച്‌ നടക്കും. കെഎസ്‌കെടിയു, ബികെഎംയു, പികെഎസ്‌, എകെഎസ്‌, എഐഡിആർഎഎം സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് സമരം.
 ദളിതർക്കും ആദിവാസികൾക്കുമെതിരായ അക്രമംതടയാൻ ശക്തമായ നടപടി സ്വീകരിക്കുക, അക്രമികളെ അതിവേഗ കോടതി സ്ഥാപിച്ച്  വിചാരണ ചെയ്ത് കഠിന ശിക്ഷയ്ക്ക് വിധേയമാക്കുക, ഭൂമി വിതരണത്തിൽ ദളിത് ആദിവാസി കുടുംബങ്ങൾക്ക് മുൻഗണന നൽകുക, എല്ലാ ദളിത് ആദിവാസി കുടുംബങ്ങൾക്കും  ഭൂമിയും, വീടും  ഉറപ്പാക്കുക, മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ സംവിധാനം എല്ലാവർക്കും  ഉറപ്പാക്കുക. മിശ്രവിവാഹം ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. 
 മാർച്ച്‌ രാവിലെ പത്തിന്‌ കെഎസ്‌കെടിയു  സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ  ഉദ്‌ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top