26 April Friday

കെപിവിയു സംസ്ഥാന സമ്മേളനം തുടങ്ങി കാഴ്‌ചയുടെ ജാലകം തുറന്ന്‌ ഫോട്ടോപ്രദർശനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കേരളാ ഫോട്ടോഗ്രാഫേഴ്‌സ്‌ ആൻഡ്‌ വീഡിയോഗ്രഫേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ ലുലു ടവറിൽ ആരംഭിച്ച ഫോട്ടോപ്രദർശനം ഉദ്‌ഘാടനം ചെയ്‌ത ശേഷം നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത പ്രദർശനം കാണുന്നു. സംസ്ഥാന പ്രസിഡന്റ്‌ വി ശശികുമാർ, വി വി രമേശൻ, ടി കെ രാജൻ എന്നിവർ സമീപം

കാ‍ഞ്ഞങ്ങാട്
കേരളാ ഫോട്ടോ​ഗ്രാഫേഴ്സ് ആൻഡ് വീഡിയോ​ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു)  സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി കാഞ്ഞങ്ങാട് ലുലു ടവറിൽ നടത്തിയ ട്രേഡ് ഫെയറും ഫോട്ടോ പ്രദർശനവും ജനങ്ങളെ ആകർഷിക്കുന്നു. 
വിവാഹ ഫോട്ടോ​ഗ്രഫി രം​ഗത്ത് വിവാഹത്തിന് നൽകേണ്ട സമ്മാനങ്ങളുടെ വിവിധ മോഡലുകളും കല്യാണ ആൽബങ്ങളുമൊക്കെ പ്രവേശന കവാടത്തിൽ തന്നെ ഇടംപിടിച്ചു. വിലയേറിയ പുത്തൻ മോഡൽ കാമറകളും പുത്തൻ ട്രെൻഡുകളും പരിചയപ്പെടുത്തി.  
ഇൻഫ്രയിമിന്റെ ഫോട്ടോ പ്രദർശനത്തിൽ ആ​ഗോള തലത്തിൽ പ്രശസ്തമായ ഫോട്ടോ മുതൽ സംഘടനയിലെ അം​ഗങ്ങളുടെ വരെ ഫോട്ടോകൾ അണിനിരന്നു. കെവിൻ കാർട്ടർ യുദ്ധമുഖത്ത് പകർത്തിയ കഴുകനും കുട്ടിയും, 1972ലെ യുദ്ധഭീകരത വ്യക്തമാക്കുന്ന നിക്ക് ഉട്ടിന്റെ ചിത്രവും ഫോട്ടോ​ഗ്രാഫിയുടെ മഹത്തായ പാരമ്പര്യത്തിന്റെ തെളിവായി.  
 ഫോട്ടോ പ്രദർശനം ന​ഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.  കെ പ്രിയേഷ് അധ്യക്ഷനായി. ഇൻഫ്രെയിം ഫോട്ടോ ക്ലബ്‌ പ്രദർശനം ശിൽപി ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു.  എം രാഘവൻ എന്നിവർ സംസാരിച്ചു.  പ്രദീപ് റയിൻ സ്വാ​ഗതവും  ലതീഷ് ലീഫ് നന്ദിയും പറഞ്ഞു.
ട്രേഡ് ഫെയർ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു.  പി കെ നിഷാന്ത് അധ്യക്ഷനായി. കെപിവിയു സംസ്ഥാന പ്രസിഡന്റ് വി ശശികുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ യു തമ്പാൻ നായർ, എ മാധവൻ എന്നിവർ സംസാരിച്ചു. ഹക്കീം മണ്ണാർക്കാട് സ്വാ​ഗതവും  പ്രസാദ് സ്നേഹ നന്ദിയും പറ‍ഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top