24 April Wednesday

നഴ്സറി കലോത്സവത്തിന് തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
ബത്തേരി 
വൈഎംസിഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഫാ. മത്തായി നൂർനാൽ ട്രോഫിക്ക് വേണ്ടിയുള്ള പതിനെട്ടാമത് നഴ്സറി കലോത്സവത്തിന് തിരിതെളിഞ്ഞു. കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു. ബത്തേരി വൈഎംസിഎ പ്രസിഡന്റ് സി ഇ ഫിലിപ്പ്   അധ്യക്ഷനായി. മുൻ കലാപ്രതിഭ എസ് ധ്രുവൻ, മുൻകലാതിലകം കെ എസ് റിതുവർണ്ണ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ജില്ലയിലെ 35 വിദ്യാലയങ്ങളിൽനിന്നായി 1200 കുരുന്നുപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും. എട്ടു വേദികളിലായാണ് മത്സരം നടക്കുക. സെന്റ് മേരീസ് കോളേജ് റസിഡന്റ്‌സ് മാനേജർ പ്രൊഫസർ ജോൺ മത്തായി നൂർനാൽ, വൈഎംസിഎ വയനാട് സബ് റീജിയൺ മുൻ ചെയർമാൻ പ്രൊഫ. എ വി തരിയത്, ട്രഷറർ കെ പി എൽദോസ് എന്നിവർ സംസാരിച്ചു. കലോത്സവം കൺവീനർ രാജൻ തോമസ് സ്വാഗതവും റോയ് വർഗീസ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top