26 April Friday
സമരം അക്രമികളെ രക്ഷിക്കാൻ

കോവിഡ് പ്രോട്ടോകോൾ കാറ്റിൽപ്പറത്തി കോൺഗ്രസ്‌ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോൺഗ്രസ് ഉപരോധം

 
കാട്ടാക്കട
സിപിഐ എം ഏരിയ കമ്മിറ്റി അംഗത്തെയും കുടുംബത്തെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് ക്രിമിനൽ സംഘത്തെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട് എം വിൻസെന്റ്‌  എംഎൽഎയുടെ നേതൃത്വത്തിൽ  കാട്ടാക്കട ഡിവൈഎസ്‌പി ഓഫീസ് ഉപരോധിച്ചു.
 കണ്ടംതിട്ടയിൽ സിപിഐ എം വെള്ളറട ഏരിയ കമ്മിറ്റി അംഗം തോട്ടത്തിൽ മധുവിനെയും ഭാര്യ അനിതയെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്ത ആറംഗ അക്രമിസംഘത്തെ വിട്ടയക്കണം എന്ന്‌ ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് സമരം.
വെള്ളി പകൽ 12.30നാണ് എംഎൽഎയും കോൺഗ്രസ് പ്രാദേശിക നേതാക്കളും  ഡിവൈഎസ്‌പി ഓഫീസിൽ എത്തിയത്. ആക്രമണക്കേസിൽ അറസ്റ്റിലായ അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട കോൺഗ്രസ് വാർഡ്‌ അംഗം ജയൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയക്കണം എന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാൻ കാട്ടാക്കട ഡിവൈഎസ്‌പി കെ എസ് പ്രശാന്ത് തയ്യാറായില്ല. ഇതോടെ എംഎൽഎയും മറ്റു കോൺഗ്രസ് നേതാക്കളും ഡിവൈഎസ്‌പിയോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  1.30ന്‌ എം വിൻസന്റ് എംഎൽഎയുടെ  നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഡിവൈഎസ്‌പി ഓഫീസിനു മുന്നിൽ  ഉപരോധ സമരം തുടങ്ങി. ഇതിനിടയിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ വിളിച്ചുവരുത്തി.  
 അടൂർ പ്രകാശ് എംപി, കെപിസിസി ജനറൽ സെക്രട്ടറി സുബോധനൻ, ട്രഷറർ വി പ്രതാപചന്ദ്രൻ,ഡിസിസി പ്രസിഡന്റ് പാലോട് രവി,  നെയ്യാറ്റിൻകര സനൽ, എ കെ ശശി എന്നിവർ കൂടി എത്തി സമരം തുടർന്നു. 
അറസ്റ്റിലായ ജയൻ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ്‌ കാട്ടാക്കട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതോടെയാണ് വൈകിട്ട്‌ ആറോടെ സമരം അവസാനിപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തിയ എം വിൻസെന്റ്‌ എംഎൽഎ ഉൾപ്പെടെയുള്ള നൂറ്റമ്പതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top