20 April Saturday

ബംഗ്ലാംകുന്ന്‌ എഡിഎസ്‌ 
തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ചടയമംഗലം
നിലമേൽ പഞ്ചായത്ത് ബംഗ്ലാംകുന്ന് വാർഡ് എഡിഎസ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി പരാതി. തെരഞ്ഞെടുപ്പിൽ 64 അംഗങ്ങളാണ് വിവിധ അയൽക്കൂട്ടങ്ങളിൽ നിന്നെത്തിയത്. പതിനൊന്നിൽ കൂടുതൽ അംഗങ്ങൾ മത്സരിക്കാൻ തയ്യാറായതോടെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങി. തെരഞ്ഞെടുപ്പ് നടത്തി ഒരു വിഭാഗം ജയിച്ചതായി പ്രഖ്യാപനവും നടത്തി. പരാജയപ്പെട്ട അംഗങ്ങൾ ബാലറ്റ് പേപ്പർ പരിശോധിച്ചപ്പോൾ 67 പേർ വോട്ട് ചെയ്തതായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ അംഗങ്ങളേക്കാൾ കൂടുതൽ വോട്ട്‌ രേഖപ്പെടുത്തിയത്‌ എങ്ങനെയെന്ന്‌ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നു. റിട്ടേണിങ് ഓഫീസർ ഇത്‌ അംഗീകരിക്കാതെ വന്നതോടെ വാക്കുതർക്കമായി. ഫലം റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ പരാജയപ്പെട്ട അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ജില്ലാ തെരഞ്ഞെടുപ്പ് കമീഷനും കുടുംബശ്രീക്കും പരാതി നൽകി. പഞ്ചായത്ത് ഭരണത്തിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണെന്നാണ്‌ ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top