18 April Thursday

കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കൊടുമുടിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ സീതത്തോട്ടിൽ നിന്നും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തുന്നു

ചിറ്റാർ 
കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചിറ്റാർ കൊടുമുടി സൗമ്യഭവനത്തിൽ സുധാകരന്റെ ഭാര്യ മണി സുധാകരൻ (58) ആണ്  ചൊവ്വാഴ്ച രാവിലെ 11ഓടെ വീട്ടുമുറ്റത്തെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. വെള്ളം കോരുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. 
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സീതത്തോട്ടിൽനിന്നും ഫയർ സ്റ്റേഷൻ ചാർജ് ഓഫീസർ ടി എസ് ഷാനവാസിന്റെ നേതൃത്വത്തിലെത്തി നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിച്ചു. ഫയർമാൻമാരായ ആർ ജയകുമാർ, എ ഷഹാർ, എ ജി സന്തോഷ് കുമാർ, പി കെ ദയാലൻ, കെ എസ് ശ്രീകണ്ഠൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top