28 March Thursday

ജലനിരപ്പ് താഴ്ന്നാലും ജാഗ്രത വിടരുത്

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

ആലപ്പുഴ

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനജലം, മണ്ണ് എന്നിവയുമായി സമ്പർക്കമുണ്ടാകുന്നവർക്ക് എലിപ്പനി ബാധിക്കാൻ സാധ്യത കൂടുതലാണ്. എലിപ്പനി പ്രതിരോധത്തിന്‌ ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം.
കൈകാലുകളിൽ മുറിവുണ്ടെങ്കിൽ മണ്ണും വെള്ളവും കടക്കാത്ത വിധത്തിൽ സുരക്ഷിതമായി മൂടിയവയ്‌ക്കണം. പനിയുണ്ടായാൽ സ്വയം ചികിത്സ നടത്താതെ ഡോക്‌ടർമാരെ സമീപിക്കണമെന്നും ഡിഎംഒ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top