19 April Friday

215 കുടുംബങ്ങൾക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

ലെെഫ് പദ്ധതിയിൽ എരവിമംഗലം ഒലിങ്കരയിലെ ഒടിയൻ ചോലയിൽ നിർമിച്ച ഫ്ലാറ്റുകള്‍

പെരിന്തൽമണ്ണ
വീടും സ്ഥലവും ഇല്ലാത്തവർക്കായി നഗരസഭ ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന 400 ഭവനങ്ങളിൽ പണി പൂർത്തീകരിച്ച 215 എണ്ണം നവംബർ ഒന്നിന് കൈമാറും. ബാക്കി വീടുകൾ ഫെബ്രുവരി 15ന് മുമ്പ്‌ കൈമാറാനുള്ള തരത്തിലാണ്‌ പ്രവർത്തനം.
പാർപ്പിട സമുച്ചയം നിർമിച്ച ഗുണഭോക്തൃ കമ്മിറ്റിക്ക് നൽകാനുള്ള 6.89 കോടി രൂപ നാലു ഘട്ടങ്ങളിലായി നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മൂന്നു ഘട്ടങ്ങളിൽ രണ്ടു കോടി രൂപവീതവും അവസാനം 89 ലക്ഷവും നൽകും. സന്നദ്ധ വിഹിതമടക്കം ചേർത്ത് കണ്ടെത്താനാവാതെപോയ 6.89 കോടി രൂപ ലൈഫ് മിഷനിൽ നാലുവർഷം കൊണ്ട് നഗരസഭ 14 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ് ലൈഫ്മിഷൻ തുക അനുവദിച്ചത്.
എരവിമംഗലം ഒലിങ്കരയിലെ ഒടിയൻ ചോലയിൽ നഗരസഭ വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് 34 അപ്പാർട്ടുമെന്റുകളിലായി 400 കുടുംബങ്ങൾക്കുള്ള വീടുകൾ ആധുനിക രീതിയിൽ നിർമാണം പൂർത്തീകരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top