കൊട്ടാരക്കര
സിനിമയിലും നാടകത്തിലും നിറഞ്ഞാടി വേഷപ്പകർച്ചകൊണ്ട് അത്ഭുതപ്പെടുത്തിയ മഹാപ്രതിഭയായിരുന്നു കൊട്ടാരക്കര ശ്രീധരൻനായർ എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷൻ സംഘടിപ്പിച്ച 35 –-ാമത് ചരമവാർഷിക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ പി എൻ ഗംഗാധരൻനായർ അധ്യക്ഷനായി. പി അയിഷാപോറ്റി, മുനിസിപ്പല്‍ ചെയർമാൻ എ ഷാജു, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ശോഭാമോഹൻ, കാഥികൻ വി ഹർഷകുമാർ, കിളിമാനൂർ രാമവർമ തമ്പുരാൻ, ഡോ. സി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ജി കലാധരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..