പുൽപ്പള്ളി
ഊർജിത പേവിഷ നിർമാർജന പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും പുൽപ്പള്ളി പഞ്ചായത്തുംചേർന്ന് നടപ്പാക്കിയ മെഗാ വാക്സിനേഷൻ ക്യാമ്പിൽ വളർത്തുനായകളും പൂച്ചകളും ഉൾപ്പെടെ 1200ഓളം മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. ഏഴ് സ്ക്വാഡുകളായി തിരിഞ്ഞ് പഞ്ചായത്തിലെ 61 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് പ്രവർത്തനങ്ങൾ നടന്നത്. മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷയായി. വെറ്ററിനറി സർജൻ ഡോ. കെ എസ് പ്രേമൻ സ്വാഗതവും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ കെ രമേശൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..