18 April Thursday
ഒരുകോടി വിറ്റുവരവ്‌

റെക്കോഡ്‌ വിൽപ്പനയുമായി 
കുടുംബശ്രീ ഓണച്ചന്തകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
കോട്ടയം
ഓണത്തിന്‌ സ്‌ത്രീകൂട്ടായ്‌മയിൽ ലഭിച്ചത്‌ കോടികൾ. വിവിധ കുട്ടായ്‌മകളിൽ പലസ്ഥലങ്ങളിലായി കുടുംബശ്രീ നടത്തിയ ഓണച്ചന്തകളാണ്‌ പ്രതീക്ഷയ്‌ക്കും അപ്പുറം വരുമാനം നേടിയത്‌. രണ്ട്‌ വർഷത്തെ ഓണം തിരിച്ചുപിടിച്ച കാലം കൂടിയായിരുന്നു കടന്നുപോയത്‌. കുടുംബശ്രീ ഓണവിപണന മേളകൾക്ക് വർഷംതോറും സ്വീകാര്യത ഏറുന്നു എന്നതാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. 
കുടുംബശ്രീ ഓണച്ചന്തയിലൂടെ ഒരുകോടി രൂപയ്ക്ക് മുകളിൽ(1,00,15,678 രൂപ) വിറ്റുവരവ് ലഭിച്ചു. സംരംഭകർ, ഉപഭോക്താക്കൾ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണവും അംഗങ്ങളുടെ ഒത്തൊരുമയുമാണ്‌ വിപണനമേളകളുടെ വിജയത്തിന്‌ പിന്നിൽ.
കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ ഒന്ന്‌ മുതൽ നാല്‌ വരെ തിരുനക്കര മൈതാനിയിൽ ഓണവിപണനമേള സംഘടിപ്പിച്ചു. ജില്ലാ മിഷന്റെ ഭാഗമായി 79 മേളകളാണ്‌ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ചത്‌. ജില്ലാതലത്തിൽ മൂന്ന്‌ മേളയും സിഡിഎസ്‌ തലത്തിൽ 16 മേളയുമാണ് സംഘടിപ്പിച്ചത്‌. ഇതിന്റെ ആകെ വിറ്റുവരവാണ്‌ 1,00,15,678 രൂപ. 
പ്രളയത്തിനും കോവിഡിനും ശേഷം ഓണവിപണിയിൽ നിന്നുള്ള കുടുംബശ്രീയുടെ മികച്ച നേട്ടമാണിതെന്ന്‌ കുടുംബശ്രീ അധികൃതർ പറഞ്ഞു. ഓരോ അയൽക്കൂട്ടത്തിൽ നിന്നും കുറഞ്ഞത് ഒരു ഉൽപന്നം എങ്കിലും സിഡിഎസ്‌ തല വിപണനമേളകളിൽ ലഭ്യമാക്കാൻ സാധിച്ചു. അതിലൂടെ എല്ലാ സംരംഭ, ഉപജീവന ഗ്രൂപ്പുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top