18 April Thursday

അൽഷിമേഴ്‌സ് ദിനം: പോസ്‌റ്റർ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

അൽഷിമേഴ്‌സ് ബോധവൽകരണ പോസ്റ്റർ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശിപ്പിക്കുന്നു

 ഇരിങ്ങാലക്കുട 

 ലോക അൽഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ച്   മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയുടെയും  സാമൂഹ്യനീതി വകുപ്പിന്റെയും  നേതൃത്വത്തിൽ "ഓർമിക്കാൻ കഴിയാത്തവരെ ഇന്നും എന്നും ഓർമിക്കാം" ക്യാമ്പയിനും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. അൽഷിമേഴ്‌സ് രോഗം പ്രധാന 10 ലക്ഷണങ്ങൾ ഉൾപ്പെട്ട ബോധവൽക്കരണ പോസ്റ്റർ      മന്ത്രി  ആർ ബിന്ദു   പ്രകാശിപ്പിച്ചു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ എം എച്ച് ഹരീഷ്  അൽഷിമേഴ്സ് കവിത പോസ്റ്റർ പ്രകാശിപ്പിച്ചു.  ജില്ലാ സാമൂഹ്യനീതി ഓഫീസർ പി എച്ച്‌  അസ്ഗർഷ  വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്യാമ്പയിൽ മെറ്റീരിയൽസ് പ്രകാശിപ്പിച്ചു.   ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ സി രാധാകൃഷ്ണൻ "ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ അറിയുക" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.  കെ ജി സിനി, പി  എസ്‌ സുരേഷ് കുമാർ  എം  സുരേഷ്, ഐ ആർ കസ്തൂർബായ്, എൻ  രഞ്ജിത  കെ ഡി ദിനേശ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top