തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ സമരം നടത്തിയ എസ്‌എഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി, ഐഷി ഘോഷ് തുടങ്ങിയവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തി.
ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു.
പ്രസിഡന്റ് ജോബിൻ ജോസ്, സംസ്ഥാന കമ്മിറ്റി അംഗം ആർ ആർ അനന്തു, എം ആർ ദിവിൻ, അവിനാശ് രഘു, കാർത്തിക്, വിജയ്, എം ആർ ശ്രുതി, ആതിര, അനഘ, ആശിഷ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..