28 March Thursday
71 യൂണിറ്റിൽ എൻജിഒ യൂണിയൻ യോഗം

സെക്രട്ടറിയറ്റ് മാർച്ചും ധർണയും
വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

വികാസ് ഭവനിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം 
എൻജിഒ യൂണിയൻ 27ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാൻ  തിരുവനന്തപുരം നോർത്ത് ജില്ലയിലെ 71 യൂണിറ്റിൽ  പൊതുയോഗം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാനസർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌  മാർച്ച്‌. 
വികാസ് ഭവനിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളിൽ നടന്ന യോഗങ്ങളിൽ നേതാക്കളായ കെ എ  ബിജുരാജ്‌, എസ് സജീവ് കുമാർ, സി എസ് ശ്രീകുമാർ, കുമാരി സതി, ബി കെ ഷംജു, ആശാലത, പനവൂർ നാസർ, പി കെ വിനുകുമാർ, അരുൺ ആറെൻസി, വി ബൈജുകുമാർ, അർച്ചന ആർ പ്രസാദ്, എ ഷാജഹാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top