13 September Saturday

വീട് കുത്തിത്തുറന്ന് മോഷണം; 
മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
നേമം
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവ്  പിടിയിലായി. മൊട്ടമൂട് മാവുവിള ഷെക്കേന നിവാസിൽ  സുരേഷിന്റെ വീട്ടിലായിരുന്നു മോഷണം. വ്യാഴം രാവിലെ പത്തോടെ സുരേഷിന്റെ ഭാര്യ അജിത  മകനെ സ്കൂളിൽ കൊണ്ടുവിട്ടിട്ട്   വീട്ടിലെത്തിയപ്പോൾ   വീട് തുറന്നുകിടക്കുന്നതാണ്  കണ്ടത്.   ലാപ്ടോപ്, രണ്ട് മൊബൈൽ ഫോൺ,  അലമാരയിൽനിന്ന്‌ 23,000 രൂപയടക്കം നഷ്ടപ്പെട്ടു. മൊട്ടമൂട്ടിൽ മുമ്പ് താമസിച്ചിരുന്ന ആന്ധ്ര രാജേഷ് എന്ന രാജേഷ്  വീടിനകത്ത് കയറുന്നത് കണ്ടതായി അയൽക്കാർ പറഞ്ഞു. പൊലീസ്‌ അറിയിച്ചതിനെ തുടർന്ന്‌  മണിക്കൂറുകൾക്കകം  നരുവാമൂട് പൊലീസ് പ്രതിയായ ഇയാളെ  മൊട്ടമൂടിനു സമീപത്തുനിന്നും  അറസ്റ്റ്‌ ചെയ്‌തു. കോടതി  പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top