19 April Friday

നാളെ നഗരത്തിൽ 
ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
പാലക്കാട് 
കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ ഞായർ പകൽ രണ്ടുമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കും. തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിൽ നിന്നുള്ളവർ, വടക്കഞ്ചേരി, ആലത്തൂർ, കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിൽനിന്ന് പ്രവർത്തകരുമായെത്തുന്ന വാഹനങ്ങൾ കോട്ടമൈതാനത്ത് ആളുകളെ ഇറക്കി സ്റ്റേഡിയത്തിന് അകത്തുംപുറത്തുമായി പാർക്ക് ചെയ്യണം. 
ചിറ്റൂർ ഭാഗത്ത്നിന്നുള്ളവ സമ്മേളനനഗരിയിൽ ആളെയിറക്കി കാടാംകോട് സർവീസ്റോഡിലും മണപ്പുള്ളിക്കാവ് ക്ഷേത്രമൈതാനിയിലും പാർക്ക് ചെയ്യണം. മലമ്പുഴ, മുണ്ടൂർ, ഒലവക്കോട് ഭാഗത്ത്നിന്നുള്ളവ ആളെ ഇറക്കി കാണിക്കമാത ബൈപാസിൽ പാർക്ക് ചെയ്യണം. പ്രധാനവ്യക്തികളുടെ വാഹനങ്ങൾ കോട്ടയ്ക്കകത്തും ഐഎംഎ ജങ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യണം. വടക്കഞ്ചേരി, തൃശൂർ ഭാഗത്ത്നിന്നുള്ള സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പകൽ രണ്ടുമുതൽ കണ്ണനൂർ തിരുനെല്ലായവഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി അതുവഴി മടങ്ങണം. 
ചിറ്റൂർ ഭാഗത്ത്നിന്നുള്ളവ കാടാംകോട് ചന്ദ്രനഗർ കൽമണ്ഡപംവഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം. കോഴിക്കോട്, മണ്ണാർക്കാട്, ഒലവക്കോട് ഭാഗത്ത് നിന്നുള്ളവ മണലി ബൈപാസ്‌വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം. വാളയാർ ഭാഗത്ത്നിന്നുള്ളവ ചന്ദ്രനഗർവഴിയും ടൗൺ സർവീസുകൾ മണലി ബൈപാസ് വഴിയും സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം. പട്ടാമ്പി, ഒറ്റപ്പാലം ഭാഗത്ത്നിന്നുള്ളവ കാണിക്കമാത കോൺവെന്റിന്സമീപം സർവീസ് അവസാനിപ്പിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top