കോട്ടയം
കോട്ടയം നഗരം ചൊവ്വാഴ്ച പൂരതിമിർപ്പിൽ ആറാടും. തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന്റ ഭാഗമായി നടക്കുന്ന പ്രസിദ്ധമായ പകൽപ്പൂരം വൈകിട്ട് നാലിനാണ് ആരംഭിക്കുന്നത്. തന്ത്രി താഴ്‌മൺമഠം കണ്‌ഠരര് മോഹനര് ഭദ്രദീപം തെളിക്കുന്നതോടെ പൂരത്തിന് തുടക്കമാകും. പത്മശ്രീ പെരുവനം കുട്ടൻമാരാരും 111 കലാകാരൻമാരും സ്‌പെഷ്യൽ പഞ്ചാരിമേളം ഒരുക്കും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തിരുനക്കര ശിവനെ എഴുന്നള്ളിക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..