29 March Friday

വൈദ്യുതി ചാർജ് കുറഞ്ഞ താരിഫിലേക്ക് മാറ്റണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മത് കോയ ഉദ്ഘാടനംചെയ്യുന്നു

പരപ്പനങ്ങാടി  
വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഉയർന്ന വൈദ്യുതി ചാർജ് കുറഞ്ഞ താരിഫിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. എ പുഷ്പാംഗദൻ നഗറിൽ (പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയം) സമിതി സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മത് കോയ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. കെ സുബ്രഹ്മണ്യൻ, യു പി പുരുഷോത്തമൻ, എം നിസാറലി, സീനത്ത് ഇസ്മായിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ ജോ. സെക്രട്ടറി കാസിം വാടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി സുനിൽ കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എസ് ദിനേശ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എം ലെനിൻ, സംസ്ഥാന ജോ. സെക്രട്ടറിമാരായ സീനത്ത് ഇസ്മായിൽ, വി ഗോപിനാഥ്, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി പി സോമസുന്ദരൻ സ്വാഗതവും സമിതി ഏരിയാ സെക്രട്ടറി ടി ബാബുരാജ് നന്ദിയും പറഞ്ഞു. 
എംഎസ്എംഇ സംരംഭകരെ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കുക,  കൊമേഴ്സ്യൽ പാചകവാതക സിലിണ്ടറുകൾക്ക് സബ്സിഡി അനുവദിക്കുക,  തെരുവ് കച്ചവടം നിയമംമൂലം നിയന്ത്രിക്കുക,  വ്യാപാരി ക്ഷേമനിധിയിൽ അംശദായം അടയ്ക്കാൻ ജില്ലാ കേന്ദ്രങ്ങളിൽ ഓഫീസ് ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  
പ്രകടനവും 
പൊതുസമ്മേളനവും ഇന്ന്
 വ്യാപരി വ്യവസായി സമിതി ജില്ലാ സമ്മേളന ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും ചൊവ്വാഴ്ച നടക്കും. വൈകിട്ട് 4.30ന് പുത്തരിക്കലിൽനിന്നും പ്രകടനം തുടങ്ങി പൊതുസമ്മേളന നഗരിയായ പരപ്പനങ്ങാടി റയിൽവേ സ്റ്റേഷന് സമീപം സമാപിക്കും. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, കേരള സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് എന്നിവർ സംസാരിക്കും. 
 
 
കെ സുബ്രഹ്മണ്യൻ പ്രസിഡന്റ്‌, 
ഹംസ പുല്ലാട്ടിൽ സെക്രട്ടറി
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റായി കെ സുബ്രഹ്മണ്യനെയും സെക്രട്ടറിയായി ഹംസ പുല്ലാട്ടിലിനെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. വി കെ അശോകനാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: യു പി പുരുഷോത്തമൻ, എം നിസാറലി, ദിൽഷാ പ്രകാശ്, സമീർ തോട്ടത്തിൽ (വൈസ് പ്രസിഡന്റ്‌), കാസിം വാടി, എം സുധീഷ്, പി സുനിൽകുമാർ, യു കെ അബൂബക്കർ (ജോ. സെക്രട്ടറി). പി പി അബ്ബാസ്, എൻ വി ഗോപാലകൃഷ്ണൻ, കെ കെ ജാഫർ, റഫീഖ് മഞ്ചേരി, അബ്ദുൾ നാസർ നിലമ്പൂർ, കൃഷ്ണകുമാരി മഞ്ചേരി (എക്സിക്യുട്ടീവ്‌ അംഗങ്ങൾ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top