27 April Saturday
മൂപ്പൈനാട്‌ പഞ്ചായത്ത്‌

കിടപ്പ്‌ രോഗികൾക്കായി പിരിച്ച പണത്തിൽ തിരിമറി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

മൂപ്പെെനാട് പഞ്ചായത്തിലെ ക്രമക്കേടിനെതിരെ സിപിഐ എം നടത്തിയ പ്രതിഷേധ ധർണ കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ് ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
മൂപ്പൈനാട്
കിടപ്പുരോഗികൾക്കായി പിരിച്ചെടുത്ത പണം പഞ്ചായത്ത്‌ ഭരണസമിതി തിരിമറി നടത്തിയതായി ആക്ഷേപം. മൂപ്പെനാട്‌  പഞ്ചായത്തിലെ  പാലിയേറ്റീവ് രോഗികളുടെ ക്ഷേമത്തിനായി പിരിച്ച തുക ബാങ്കിൽ അടയ്‌ക്കാതെ ഭരണസമിതി തിരിമറി നടത്തിയതായി എൽഡിഎഫ്‌ അംഗങ്ങൾ അംഗങ്ങൾ ആരോപിച്ചു.
വാർഡുകളിൽനിന്ന്‌ പണം പിരിക്കാൻ ആവശ്യപ്പെട്ട് മെമ്പർമാർക്ക്‌  കഴിഞ്ഞ ഡിസംബർ 25ന്‌ കവറുകൾ നൽകി. എല്ലാ വീടുകളിൽനിന്നും പണം സ്വരൂപിച്ച്‌ ജനുവരി 16ന് മുമ്പായി നൽകണമെന്നായിരുന്നു നിർദേശം. ഒരു വാർഡൊഴികെ എല്ലാ വാർഡുകളിലെയും പണം പറഞ്ഞ സമയത്ത് തിരിച്ചേൽപ്പിച്ചു.  ഒരു വാർഡിലേത് തൊട്ടടുത്ത ദിവസവും നൽകി. മെമ്പർമാരുടെ നേതൃത്വത്തിൽ  കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയാണ്‌ പഞ്ചായത്തിൽ ആശകയുള്ള 16 വാർഡിലും തുക പിരിച്ചെടുത്തതും എണ്ണി  തിട്ടപ്പെടുത്തിയതും. 
ജനവരി 16ന് 5.13 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചു.  എന്നാൽ തുക ഇതിലും കൂടുതലുണ്ടായിരുന്നു. പരിശോധനയിൽ  7.67 ലക്ഷം രൂപ പിരിച്ചെടുത്തതായി കണ്ടെത്തി. പണം  പൂർണമായി ബാങ്കിൽ അടയ്‌ക്കണമെന്ന്‌  എൽഡിഎഫ്‌ അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിനോട്‌   ആവശ്യപ്പെട്ടെങ്കിലും  അടച്ചില്ല.  ബോർഡ് യോഗത്തിൽ പ്രശ്നം ഉന്നയിച്ചു.  ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകിയില്ല.  രണ്ട് മാസത്തിനുശേഷമാണ് സമാഹരിച്ച തുക മുഴുവൻ അക്കൗണ്ടിൽ നിക്ഷേപിച്ചത്‌.  അതും പല ഗഡുക്കളായി. ഒരുമിച്ചുകിട്ടിയ പണമാണ്‌ തവണകളായി അടച്ചത്‌.   കഴിഞ്ഞ 14ന്‌ ചേർന്ന യോഗത്തിലും എൽഡിഎഫ്‌ അംഗങ്ങൾ വിഷയമുയർത്തി പ്രതിഷേധിച്ചു.
നിർധനരായ രോഗികൾക്കായി സമാഹരിച്ച തുക തിരിമറി നടത്തിയതിന്‌ പ്രസിഡന്റ്‌  ജനങ്ങളോട് മറുപടി പറയണമെന്ന്‌ എൽഡിഎഫ്  ആവശ്യപ്പെട്ടു. സുതാര്യമായി കണക്ക്‌ അവതരിപ്പിച്ച്‌  നിർധനരായ ഡയാലിസ് രോഗികളുൾപ്പെടെയുള്ളവർക്ക്‌  പണം നൽകണമെന്നും എൽഡിഎഫ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top