23 April Tuesday

വയോജനങ്ങൾക്ക് ആരോഗ്യ 
ഇൻഷുറൻസ്‌ പദ്ധതി വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത്‌ കൺവൻഷൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഹഫ്‌സത്ത്‌ ഉദ്‌ഘാടനംചെയ്യുന്നു

അമ്പലവയൽ
വയോജനങ്ങൾക്കായി  സമഗ്ര ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കണമെന്ന്‌ സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത്‌ കൺവൻഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഹഫ്‌സത്ത്‌ ഉദ്‌ഘാടനംചെയ്‌തു. കെ ആർ ശിവശങ്കരൻ അധ്യക്ഷനായി. കെ ഷമീർ, അനീഷ്‌ ബി നായർ, പി ജെ ആന്റണി എന്നിവർ സംസാരിച്ചു. 
പി വി ജോർജ്‌ സ്വാഗതവും പി കെ അലവിക്കുട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ ആർ ശിവശങ്കരൻ (പ്രസിഡന്റ്‌) പി കെ അലവിക്കുട്ടി, പി മൊയ്‌തീൻ,  വി കെ കുട്ടികൃഷ്‌ണൻ, പി രാഘവൻ, തോമസ്‌ കൊക്കാപ്പള്ളി (വൈസ്‌ പ്രസിഡന്റുമാർ). എൻ സി കുര്യാക്കോസ്‌ (സെക്രട്ടറി). പി വി ജോർജ്‌, കെ മാമുക്കുട്ടി, കെ സേതുമാധവൻ, എം വാസു, കെ മുഹമ്മദാലി (ജോ.സെക്രട്ടറിമാർ). പി വി സെബാസ്‌റ്റ്യൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top