25 April Thursday

നിറവിന്റെ വഴിയിൽ കഴക്കൂട്ടം 
സെന്റ്‌ ആന്റണീസ്‌ എൽപിഎസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

കഴക്കൂട്ടം സെന്റ് ആന്റണീസ് എൽപി സ്കൂളിലെ ജൈവ പച്ചക്കറി വിളവെടുപ്പ്

കഴക്കൂട്ടം 
"സ്‌കൂളിലെ ഉച്ചഭക്ഷണം ഇവിടെ വിളഞ്ഞ പച്ചക്കറിയിൽ' –- കഴക്കൂട്ടം വടക്കുംഭാഗം സെന്റ്‌ ആന്റണീസ്‌ എൽപിഎസിലെ പ്രഥമാധ്യാപകൻ ജി മനോജ്‌കുമാർ ഈ ആശയം പങ്ക്‌ വയ്‌ക്കുമ്പോൾ അധ്യാപകർക്കല്ലൊം സംശയമായിരുന്നു. ഇത്‌ വല്ലതും നടക്കുമോ എന്ന ചോദ്യമായിരുന്നു ആദ്യമുയർന്നത്‌. എന്നാൽ സ്‌കൂളിലെ പിടിഎയും അധ്യാപകരും വിദ്യാർഥികളും ഉത്സാഹിച്ചപ്പോൾ "നിറവ്‌' പദ്ധതി വൻ വിജയമായി. 
സ്‌കൂളിലെ മുഴുവൻ പേർക്കുമുള്ള ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി സ്‌കൂളിൽ തന്നെ വിളയിച്ചു. 40 സെന്റിലായിരുന്നു പച്ചക്കറി കൃഷി. വിത്തുകൾ കൃഷി ഭവൻ നൽകി. പരിചരണം അധ്യാപകരും വിദ്യാർഥികളും. എന്നാൽ പെട്ടന്നാണ്‌ ഒമിക്രോൺ ഭീഷണി പടർന്നത്‌. ഇതോടെ സ്‌കൂൾ അടയ്‌ക്കാൻ തീരുമാനമായി. ഇത്തവണ പുത്തനാശയം വന്നത്‌ അധ്യാപകരുടെ ഭാഗത്തുനിന്നായിരുന്നു. 
സ്കൂൾ അടയ്‌ക്കുമ്പോൾ സ്കൂളിൽ വിളയിപ്പിച്ച പച്ചക്കറി കുട്ടികളുടെ വീടുകളിൽ എത്തിക്കാം. അതിനോടൊപ്പെം എല്ലാ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടവും തയ്യാറാക്കാം. ഉടൻ വിളയിച്ച പച്ചക്കറിയും വീട്ടിലെ അടുക്കളത്തോട്ടത്തിനാവശ്യമായ വിത്ത്, തൈ, വളം എന്നിവ കഴക്കൂട്ടം കൃഷിഭവൻ സഹായത്തോടെയും വിതരണം ചെയ്‌തു.  
1976ൽ സ്ഥാപിച്ച വിദ്യാലയം കൊച്ചുസ്കൂൾ എന്ന ഓമനപ്പേരിൽ നാടിന്റെ തന്നെ സാംസ്കാരിക കേന്ദ്രമായിരുന്നു. വി കെ പ്രശാന്ത് എംഎൽഎയടക്കം വിവിധ മേഖലകളിലെ പ്രശസ്തർ ഇവിടത്തെ പൂർവ വിദ്യാർഥികളാണ്‌. 
വിദ്യാർഥികളില്ലാതെ വലഞ്ഞിരുന്ന സ്‌കൂൾ തുടർച്ചയായ എൽഡിഎഫ്‌ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ന്‌ തിരിച്ചുവരവിന്റെ പാതയിലാണ്‌. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പ്രഥമാധ്യാപകൻ ജി മനോജ്‌കുമാറാണ്‌ പദ്ധതികൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top