23 April Tuesday

യുവ ശാസ്ത്രജ്ഞ പുരസ്‌കാരം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ഡോ. നിലാദ്രി ശേഖർ ചാറ്റർജി, ഡോ. സി എസ് അനൂപ്, 
ഡോ. സി ആർ ജയനാരായണൻ, ഡോ. എ എം റമിയ

തിരുവനന്തപുരം
ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രിഷ്യൻ ഡിവിഷനിലെ ശാസ്ത്രജ്ഞൻ ഡോ. നിലാദ്രി ശേഖർ ചാറ്റർജി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏവിയോണിക്സ് വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. സി എസ് അനൂപ്, എർത്ത് ആൻഡ് സ്പേസ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ എം റമിയ, പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി ആർ ജയനാരായണൻ എന്നിവർക്കാണ്‌ പുരസ്‌കാരം. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണനേട്ടങ്ങൾ കൈവരിക്കുന്നവർക്കാണ് യുവ ശാസ്ത്രജ്ഞ പുരസ്‌കാരം നൽകുന്നത്.
പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപ ക്യാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ മെഡലും നിർദേശിക്കപ്പെടുന്ന പ്രോജക്ടുകൾക്കായി 50 ലക്ഷംവരെ  ധനസഹായവും ലഭിക്കും. ഒരു അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നൽകും. ഫെബ്രുവരി 10ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക്‌ പുരസ്‌കാരം വിതരണം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top