24 April Wednesday

സെക്യൂരിറ്റി ജോലിക്കിടെ തെരുവുനായ കടിച്ച്‌ 
മരിച്ചയാളിന്റെ കുടുംബത്തിന് 5 ലക്ഷം അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
വിളപ്പിൽ
കാഞ്ഞിരംപാറ ഫെഡറൽ ബാങ്ക് എടിഎമ്മിൽ സെക്യൂരിറ്റി ജോലിക്കിടെ തെരുവുനായയുടെ കടിയേറ്റ് മരിച്ച  മലയിൻകീഴ് മാങ്കുന്നിൽ ചാമവിള പുത്തൻ വീട്ടിൽ ഭുവനേന്ദ്ര (46)ന്റെ  കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷം രൂപ അനുവദിച്ചു.  
മക്കളുടെ വിദ്യാഭ്യാസത്തിനുൾപ്പെടെ  ജോലിയിൽനിന്നുള്ള തുച്ഛവരുമാനത്താലാണ്‌  ഭുവനേന്ദ്രൻ കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇദ്ദേഹത്തിന്റെ മരണത്തോടെ  കുടുംബം ഏറെ ബുദ്ധിമുട്ടിലായി. അതിനിടയിൽ  ഭാര്യ പി ലതയ്ക്ക് നിയമസഭയിൽ ക്ലീനറുടെ താൽക്കാലിക ജോലി ലഭിച്ചു. ഈ അടുത്തിടെയാണ്‌  ലതയ്ക്ക് തലയ്‌ക്കു ശസ്ത്രക്രിയ വേണ്ടി വന്നത്. കുടുംബത്തിന്റെ ദുരവസ്ഥ ഐ ബി സതീഷ് എംഎൽഎ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ്‌  സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപധനസഹായം അനുവദിച്ചത്. 
2017 ജൂലൈ 29 നാണ് ബാങ്ക് സെക്യൂരിറ്റി ജോലിക്കിടയിൽ ഭൂവനേന്ദ്രനെ പേപ്പട്ടി കടിച്ചത്. നായ്ക്കളെ തുരത്തി ഓടിക്കുന്നതിനിടെ പിറകിലൂടെ എത്തിയ നായ ഭുവനേന്ദ്രന്റെ വയറ്റിൽ ചാടി കടിച്ചു. കൈക്കും കടിയേറ്റിരുന്നു. ജനറൽ ഹോസ്‌പിറ്റലിലും മെഡിക്കൽ കോളേജിലുമായി നാലു കുത്തിവയ്പ്‌ പൂർത്തിയാക്കി അടുത്ത ദിവസം പനി ബാധിച്ചു. ആഗസ്‌ത്‌ 29 - ന് മെഡിക്കൽ കോളേജിൽ  മരിച്ചു. ഭുവനേന്ദ്രന്റെ മകൻ  നന്ദകുമാർ ഡിഗ്രി കഴിഞ്ഞ് പിഎസ്‌സി കോച്ചിങ്‌ ക്ലാസിനും മകൾ അശ്വതി ഡിഗ്രിക്ക് ശേഷം കംപ്യൂട്ടറും പഠിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top