16 April Tuesday

കാഞ്ഞങ്ങാട്ടെത്തിയാൽ സൈക്കിളിൽ കറങ്ങാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
കാഞ്ഞങ്ങാട്  
നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക്‌ സൗജന്യ  സൈക്കിൾ സവാരി ഏർപ്പാടാക്കുന്ന പരിപാടിക്ക്‌ കാഞ്ഞങ്ങാട്ട്‌ തുടക്കമായി.  കാസർകോട് പെഡലേഴ്‌സ് ടീമിന്റെ നേതൃത്വത്തിലാണ്‌ പരിപാടി.  
ഗതാഗതക്കുരുക്കില്ലാതെ പരിസ്ഥിതി സൗഹൃദ രീതിയിൽ നഗരത്തിൽ സഞ്ചാരം സാധ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. തുടക്കത്തിൽ രണ്ട് സൈക്കിൾ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്‌കൂൾ പരിസരത്തുണ്ടാകും.
ആദ്യ ഘട്ടത്തിൽ സൈക്ലിങ് കൂട്ടായ്മയിലെ അംഗങ്ങൾക്ക് മാത്രമാണ്‌ സൈക്കിൾ ലഭിക്കുക. കൂടുതൽ സൈക്കിൾ കണ്ടെത്തി, സൗകര്യം വിപുലമാക്കും. പച്ചക്കറി സൺസ്, നന്മമരം കാഞ്ഞങ്ങാട് എന്നീ സ്ഥാപനങ്ങളാണ് സൈക്കിളുകൾ സമ്മാനിച്ചത്. ഒരു കേന്ദ്രത്തിൽ നിന്ന് സൈക്കിൾ എടുത്ത് മറ്റൊരു കേന്ദ്രത്തിൽ തിരിച്ചേൽപ്പിക്കാൻ കഴിയുന്ന വിധത്തിലും സേവനം വിപുലീകരിക്കും. 
നഗരസഭാ ചെയർപേഴ്‌സൺ  കെ വി സുജാത പദ്ധതി ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എസ്ഐ  പി സതീഷ്  ഫ്ലാഗ് ഓഫ് ചെയ്തു.  രതീഷ് അമ്പലത്തറ അധ്യക്ഷനായി. ബാബു മയൂരി,  ഗുരുദത്ത് പൈ, നരസിംഹ പൈ, സബിൻ, ടി എം സി ഇബ്രാഹിം, സുമേഷ് കോട്ടപ്പാറ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top