തൃശൂർ
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ ഗൂഢാലോചനയിലും ഇഡിയുടെ അന്വേഷണത്തിന്റെ മറവിൽ ജീവനക്കാരെ മണിക്കൂറോളം തടഞ്ഞുവയ്‌ക്കുന്ന മനുഷ്യാവകാശ ലംഘനത്തിലും പ്രതിഷേധിച്ച് കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് എ എസ് അൻവർ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം ബി എൽ ബാബു അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ ബി പ്രദീപ്, ടി എസ് ബൈജു, എ വി ജോജു, ജില്ലാ വൈസ് പ്രസിഡന്റ് എം വി അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം ഇ എൻ അനിൽകുമാർ എന്നിവർ സംസാരിച്ചൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..