18 December Thursday

കാട്ടാക്കടയുടെ കാർഷികസമൃദ്ധിക്ക്‌ 16 കോടി

സ്വന്തം ലേഖകൻUpdated: Wednesday Sep 20, 2023
കാട്ടാക്കട 
കാട്ടാക്കട മണ്ഡലത്തിലെ വിവിധ ഏലാകളിൽ ജലസേചന സൗകര്യം വർധിപ്പിക്കുന്നതിനായി നബാർഡ്‌ മുഖേന 16 കോടി രൂപയുടെ പദ്ധതികൾക്ക്‌ ഭരണാനുമതി  നൽകി. നിലവിലെ ജലസ്രോതസ്സുകൾ സംരക്ഷിച്ച്‌ അവയുടെ സംഭരണശേഷി വർധിപ്പിക്കുകയാണ്‌ പദ്ധതി ലക്ഷ്യം.14 പദ്ധതിക്കായി 16.90 കോടിയാണ്‌ വകയിരുത്തിയത്‌. ഐ ബി സതീഷ്‌ എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നേരത്തേ ആരംഭിച്ചിട്ടുള്ള ജലസമൃദ്ധി, കാർഷിക സമൃദ്ധി പദ്ധതികൾക്ക്‌ ഇത്‌ ഗുണകരമാകും. 
കാട്ടാക്കട പഞ്ചായത്തിൽ വാഴൂർ– ഈരാറ്റുനട ഏലാകളിൽ നെയ്യാർ പദ്ധതി കനാലിൽനിന്നുള്ള വെള്ളം ലീഡിങ് ചാനൽ വഴി എത്തിക്കും. തോടിന്റെ സംരക്ഷണം, അമ്പലത്തിൻകാല, കൊമ്പടിക്കൽ ഏലാകളിലേക്ക്‌ വെള്ളം എത്തിക്കുന്നതിന്‌ കുളത്തുമ്മൽ കുളവിയോട്‌ തോടിൽ സ്‌റ്റോറേജ്‌ വിയറും ലീഡിങ് ചാനലും നിർമിക്കും. ചന്ദ്രമംഗലം ഏലായിൽ വെള്ളമെത്തിക്കാൻ വേലഞ്ചിറ കുളം പുനരുദ്ധാരണവും ലീഡിങ്‌ ചാനലും നിർമിക്കും.
മലയിൻകീഴിൽ നെപ്പക്കോണം, പെരുമന, വലിയറത്തല ഏലാകളിലേക്കായി  നെപ്പക്കോണം കുളം പുനരുദ്ധാരണം, ലീഡിങ്‌ ചാനൽ നിർമാണം, മലയംതോടിൽ വിസിബി നിർമാണം, മണപ്പുറം, വലിയത്തറത്തല, മാടൻപാറ, പൂവന്നൂർ, മുതുകളം കൊണ്ടാടി ഏലാകളിൽ വെള്ളക്കെട്ട്‌ നിയന്ത്രണം, ട്രാക്ടർ ബ്രിഡ്‌ജ്‌ നിർമാണം, മേപ്പൂക്കട കുളം പുരുദ്ധാരണം എന്നിവയുണ്ട്‌. മാറനല്ലൂരിൽ പെരിയകോട്‌, മടവിളാകം, കിഴക്കതിൽ കോണംകുളം പുനരുദ്ധാരണം, ലീഡിങ്‌ ചാനൽ നിർമാണം എന്നിവയാണ്‌. വിളവൂർക്കലിൽ മായിക്കോണം ലീഡിങ്‌ ചാനൽ നിർമാണം, കോണത്ത്‌ കുളം പുനരുദ്ധാരണവും ലീഡിങ്‌ ചാനൽ നിർമാണവും  തുടങ്ങിയവയാണ്‌ പദ്ധതികൾ.  പദ്ധതി പൂർത്തിയാകുന്നതോടെ 450 ഹെക്ടർ സ്ഥലത്ത്‌ കാർഷിക സമൃദ്ധി തുടങ്ങാനാകുമെന്നും മണ്ഡലത്തിലെ കാർഷിക മേഖലയിലെ ജലക്ഷാമത്തിന്‌ ശാശ്വത പരിഹാരമാകുമെന്നും ഐ ബി സതീഷ്‌ എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top