17 December Wednesday

പ്രതിഷേധം അലയടിച്ച്‌ ജനകീയ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023
കോട്ടയം 
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിന്റെ  ഉപരോധത്തിനും  രാജ്യത്തെ രൂക്ഷമായ വിലക്കയറ്റത്തിനുമെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം തുടരുന്നു. പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ  മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച  പ്രതിരോധം സംഘടിപ്പിച്ചു.
   പാലാ  മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്, എസ് ഷാജി, കെ എസ് രാജു എന്നിവർ സംസാരിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി കുറവിലങ്ങാട്ട്‌  സംഘടിപ്പിച്ച പരിപാടി  ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു.  മണ്ഡലം സെക്രട്ടറി പി വി സുനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ്, ജില്ലാകമ്മിറ്റിയംഗങ്ങളായ വി ബി ബിനു, സജേഷ് ശശി, ഏരിയ സെക്രട്ടറി കെ ജയകൃഷ്ണൻ, സദാനന്ദശങ്കർ എന്നിവർ സംസാരിച്ചു. 
 ഏറ്റുമാനൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌  അംഗം ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു.  മണ്ഡലം സെക്രട്ടറി  കെ എൻ വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജയപ്രകാശ്‌,  ഇ എസ്‌ ബിജു, എം എസ്‌ സാനു, ഏരിയ സെക്രട്ടറി ബാബു ജോർജ്‌,  ലോക്കൽ സെക്രട്ടറി ടി വി ബിജോയ്‌ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top