17 December Wednesday

സേവനമികവുമായി യൂത്ത് ബ്രിഗേഡ് സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

കൽപ്പറ്റയിൽ നടന്ന യൂത്ത് ബ്രിഗേഡ് സംഗമം

കൽപ്പറ്റ
സന്നദ്ധ സേവനരംഗത്ത്‌ പ്രതീക്ഷയായി മാറിയ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡിന്റെ മഹാസംഗമം നടത്തി. നാട്‌ പ്രതിസന്ധിഘട്ടങ്ങളിൽ അകപ്പെടുമ്പോഴെല്ലാം കൈമെയ്‌ മറന്ന്‌ സമൂഹത്തിന്‌ താങ്ങുംതണലുമാവുന്ന നൂറുകണക്കിന്‌ വളന്റിയർമാരാണ്‌ സംഗമത്തിൽ അണിനിരന്നത്‌.
    ജില്ലയിൽ മഴക്കാലത്തടക്കം‌ യൂത്ത്‌ ബ്രിഗേഡ്‌ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിരുന്നു. അപകടഭീഷണിയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റിയും ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിൽ വീണ മരം മുറിച്ചുമാറ്റിയും മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ മണ്ണ് നീക്കംചെയ്‌തുമെല്ലാം ബ്രിഗേഡ്‌ സജീവമായിരുന്നു. ശുചിത്വപ്രവർത്തനങ്ങളിലും സജീവമായി.  
തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടകവാവ്‌ ദിനാചരണത്തിനുശേഷം   ക്ഷേത്രപരിസരവും പാപനാശിനിക്കരയും ശുചിയാക്കിയും മാതൃകയായി.   
 സംഗമത്തിന്റെ ഭാഗമായി യൂത്ത് സെന്ററിൽ പ്രകടനം ആരംഭിച്ചു. സംഗമം സിപിഐ  എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്,  പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്, ജില്ലാ ട്രഷറർ കെ ആർ ജിതിൻ, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, അർജുൻ ഗോപാൽ, എം രമേഷ്, ജോബിസൺ ജയിംസ്, പി ജംഷീദ്, അഹ്‌നസ് കെ ബി, ബബീഷ് വി ബി, ടി പി ഋതുശോഭ്, കെ എസ്‌ ഹരിശങ്കർ എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top