20 April Saturday

അമ്മമരം ഇനി 
തിരുവനന്തപുരത്തും

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

അമ്മമരം ഫലവൃക്ഷവ്യാപന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയില്‍ ഭാര്യ 
ആര്‍ പാര്‍വതിദേവി ഫലവൃക്ഷത്തൈ നടുന്നു

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ അമ്മമരം നന്മമരം ഫലവൃക്ഷ വ്യാപന പദ്ധതി തിരുവനന്തപുരം ജില്ലയിലേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ഭാര്യ ആര്‍ പാര്‍വതിദേവി ഫലവൃക്ഷത്തൈ നട്ടാണ്‌ ഉദ്‌ഘാടനം നിർവഹിച്ചത്‌. വീടുകളിൽ അമ്മമാരെക്കൊണ്ട് ഫലവൃക്ഷം നടുകയും അമ്മ നട്ട ഫലവൃക്ഷത്തൈ അമ്മയെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം നൽകുന്നതാണ് അമ്മ മരം പദ്ധതി. സ്‌കൂൾ മനേജ്മെന്റ്‌ കമ്മിറ്റി ചെയർമാൻ ബി എസ് രഞ്ജിത്, പദ്ധതി കോ- –-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top