19 April Friday

നിർധനർക്ക്‌ കൈത്താങ്ങായി തണലുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

വാട്ടർ അതോറിറ്റി എംപ്ലോയിസ്‌ യൂണിയൻ (സിഐടിയു) തണൽ സൊസൈറ്റിയുടെ ആദ്യ സഹായം 
എം രാജഗോപാലൻ എംഎൽഎ കൈമാറുന്നു

 ഉദിനൂർ

നിർധനരായ കുടുംബങ്ങൾക്ക്‌ കൈത്താങ്ങുമായി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി.   ജീവിത പ്രയാസങ്ങൾ കൊണ്ട് വഴിമുട്ടിയ കുടുംബങ്ങളെ സഹായിക്കുന്നതിനാണ്‌ തണൽ എന്ന പേരിൽ സഹായ നിധി രൂപീകരിച്ചത്‌. വാട്ടർ അതോറിറ്റിയിൽ ജീവനക്കാരനായിരിക്കേ മരിച്ച തടിയൻകൊവ്വലിലെ പ്രമോദിന്റ കുടുംബത്തിന് സാമ്പത്തിക സഹായം നൽകി. എം രാജഗോപാലൻ എംഎൽഎ സഹായം കൈമാറി. പ്രമോദിന്റ അച്ഛൻ കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ കെ വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ സുധാകരൻ, കുഞ്ഞിക്കണ്ണൻ, ടി രാജലക്ഷ്മി, കെ രാഘവൻ, എസ്‌ ഗോവിന്ദരാജ്, ബി വി പ്രിയേഷ്, സുജിത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top