29 March Friday

വിദ്യാർഥികൾക്ക്‌ സ്‌കോളർഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
നീലേശ്വരം
ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളായ സ്‌കോളർഷിപ്പ്, യുവജനങ്ങളുടെ ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ,  മത്സ്യവിൽപ്പനക്ക്‌ ഓട്ടോറിക്ഷ എന്നിവക്ക്‌ പട്ടികജാതി വിഭാഗം ഗുണഭോക്താക്കളിൽനിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കോളർഷിപ്പിന്‌  ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നിവയിൽ കേരളത്തിലോ, കേരളത്തിന് പുറത്തോ പഠിക്കുന്ന    പട്ടികജാതി  വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർ നൽേേകണ്ട. പട്ടികജാതി യുവജനങ്ങളുടെ രജിസ്‌ട്രേഡ് ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ നൽകുന്നതിന്റെ ഭാഗമായി വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്നു. 40 വയസിൽ താഴെപ്രായമുളളവർ ഉൾപ്പെടുന്ന രജിസ്‌ട്രേഡ് ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. ഗ്രൂപ്പുകൾക്ക് മത്സ്യവിൽപ്പനയ്‌ക്ക്‌ ഓട്ടോറിക്ഷ നൽകുന്ന പദ്ധതിയിലേക്ക് മത്സ്യതൊഴിലാളി, അനുബന്ധ മത്സ്യതൊഴിലാളി സംഘങ്ങൾ, ഗ്രൂപ്പുകൾ പുരുഷ, വനിതാ എസ്എച്ച്ജി, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയിലെ  ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. 
   അപേക്ഷാ ഫോമിന്‌ 8547630174, 04672 280 722 നമ്പറുകളിൽ ബന്ധപ്പെടാം.  അപേക്ഷ 30ന് വൈകിട്ട് അഞ്ചിനകം നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top