19 April Friday

അമ്മയും കുഞ്ഞും വീട്ടിലെത്തും മാതൃയാനത്തിന്റെ കരുതലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കൽപ്പറ്റ
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും    സുരക്ഷിതരായി വീട്ടിൽ എത്തിക്കുന്ന   മാതൃയാനം പദ്ധതി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ തുടങ്ങി. അമ്മയും കുഞ്ഞും ബന്ധുക്കളും അടക്കം ഏഴ്‌ പേർക്ക്‌ യാത്ര ചെയ്യാൻ സൗകര്യമുള്ള വാഹനം ഒരു വർഷത്തേക്ക്‌ വാടകക്കെടുത്താണ്‌    പദ്ധതി നടപ്പാക്കുന്നത്‌. എത്ര ദൂരെയാണെങ്കിലും   ഈ സൗകര്യം ലഭിക്കുമെന്ന്‌   ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാർ മുകുന്ദൻ  പറഞ്ഞു.   സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
  നഗരസഭ സഭ ചെയർപേഴ്സൺ   സനിത ജഗദീഷ് ,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അജിത ,വാർഡ് കൗൺസിലർ   സുരേഷ് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാർ മുകുന്ദൻ , ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അഭിലാഷ്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top