24 April Wednesday

191 പേര്‍ക്കുകൂടി കോവിഡ്‌ 203 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കാസർകോട്‌
ജില്ലയിൽ 191 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 176 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കുമാണ് പോസിറ്റീവായത്‌. 203 പേർക്ക്‌ രോഗമുക്തിയുമുണ്ടായി. 
വീടുകളിൽ 3648 പേരും സ്ഥാപനങ്ങളിൽ 1268  പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 4916  പേർ. പുതിയതായി 336  പേരെ നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ ഉൾപ്പെടെ പുതിയതായി 1125 സാമ്പിൾ  പരിശോധനയ്ക്ക് അയച്ചു. 416 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269  പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 
154 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 136 പേരെ ഡിസ്ചാർജ് ചെയ്തു. 8196 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 659 പേർ വിദേശത്ത് നിന്നെത്തിയവരും 488 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7049 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 6119 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. 
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 66 ആയി. നിലവിൽ 2011 പേരാണ് ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളത്. ഇതിൽ 826 പേരാണ് വീടുകളിൽ ചികിത്സയിൽ കഴിയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top