26 April Friday
ജില്ലാ ആയുർവേദ ആശുപത്രി ഒരുങ്ങി

വിദഗ്ധ ചികിത്സയിൽ‌ ഇനി ആയുർവേദ ടച്ച്‌

സ്വന്തം ലേഖകൻUpdated: Sunday Sep 20, 2020
കൊല്ലം
ആയുരാരോഗ്യ സംരക്ഷണത്തിന്‌ ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടുതൽ വിദഗ്‌ധ ചികിത്സാ വിഭാഗങ്ങൾ ഒരുക്കി ജില്ലാ പഞ്ചായത്ത്‌. മൃദുലം (ത്വക്ക്-രോഗ അലർജി ക്ലിനിക്-), ശാലാക്യ (നേത്ര –-ഇഎൻടി ക്ലിനിക്-), പുനർജനി (പക്ഷാഘാത ചികിത്സ)എന്നിവയാണ്‌ യാഥാർഥ്യമാക്കിയത്‌. ഇതോടെ പ്രധാനപ്പെട്ട എല്ലാ ആയുർവേദ ചികിത്സാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ചികിത്സാലയമായി മാറിയിരിക്കുകയാണ്‌ ജില്ലാ ആയുർവേദ ആശുപത്രി. കായചികിത്സ (ജനറൽ മെഡിസിൻ), ശല്യതന്ത്രം (മർമവിഭാഗം, സർജറി), ബാലചികിത്സ (കുട്ടികളുടെ ചികിത്സ), ​ഗൃഹചികിത്സ (മാനസികരോഗ ചികിത്സ), രസായന വാജീകരണ ചികിത്സ എന്നിവ നേരത്തേ ആശുപത്രിയിലുണ്ട്‌‌. 
സ്പെഷ്യാലിറ്റി ഡോക്‌ടർമാർക്ക്‌ ശമ്പളം നൽകുന്നത്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതി വിഹിതത്തിൽനിന്നാണ്‌. മരുന്നും ഉപകരണങ്ങളും വാങ്ങിയതും ഈ ഫണ്ട്‌ ഉപയോഗിച്ചാണ്‌‌. ഭാവിയിൽ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ പഠനഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ്‌ ലക്ഷ്യം. 
സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാധാമണി നിർവഹിച്ചു. വൈസ്- പ്രസിഡന്റ്‌ എസ്- വേണുഗോപാൽ അധ്യക്ഷനായി. ആശുപത്രി സിഎംഒ എ അഭിലാഷ്- റിപ്പോർട്ട്- അവതരിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത്- അംഗം അനിൽ എസ്- കല്ലേലിഭാഗം, എച്ച്-എംസി അംഗങ്ങളായ ഡി രാധാകൃഷ്-ണൻ, കോതേത്ത്- ഭാസുരൻ, കെ പി പ്രകാശ്- എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീലേഖ വേണുഗോപാൽ സ്വാഗതവും ഡോ. ആനിഅലക-്-സ്- നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top