26 April Friday

ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണം: എഫ്എസ്ഇടിഒ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് 
എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച്

തിരുവനന്തപുരം
ജീവനക്കാർക്കും അധ്യാപകർക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന്‌ എഫ്എസ്ഇടിഒ. വരുമാനപരിധി നിശ്ചയിക്കുന്നതിനാൽ ഭൂരിപക്ഷം ജീവനക്കാർക്കും ബോണസ്‌ ലഭ്യമാകുന്നില്ല. എൽഡിഎഫ്‌ അധികാരത്തിലിരുന്ന കാലഘട്ടങ്ങളിൽ അർഹതാപരിധി ഉയർത്തി നിശ്ചയിച്ചു. ബോണസും ഉത്സവ ബത്തയും ഫെസ്റ്റിവൽ അഡ്വാൻസും കാലാനുസൃതമായി വർധിപ്പിച്ചു.
എല്ലാ ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.  
തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിൽ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് വി അജയകുമാർ അധ്യക്ഷനായി. കെഎസ്ഇഎ ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ,  കെഎംസിഎസ്‌‌യു ജനറൽ സെക്രട്ടറി പി സുരേഷ്, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി അനിൽകുമാർ, കെഎംസിഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്  എസ് എസ് മീനു  എന്നിവർ പങ്കെടുത്തു. 
ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ സ്വാഗതവും താലൂക്ക് സെക്രട്ടറി ഷിനു റോബർട്ട് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top