18 September Thursday

ഇ കെ നായനാരെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിൽ ചെയർമാൻ എം വിജയകുമാറിന്റെ 
നേതൃത്വത്തിൽ നായനാരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

വർക്കല

സിപിഐ എം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഇ കെ നായനാരെ അനുസ്മരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം കെ യൂസഫ്‌ ഇ എം എസ് ഭവന് മുന്നിൽ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, വി സത്യദേവൻ, ബി എസ് ജോസ്, കെ ആർ ബിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ അരവിന്ദാക്ഷൻ, നിതിൻ നായർ, ഷൈൻ ശശിധരൻ, സജി ഭൂവചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ
സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷൈലജ ബീഗം പാർടി പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി ടി ഷാജു എന്നിവർ പങ്കെടുത്തു. ഏരിയയിലെ മറ്റ് ലോക്കൽ   കമ്മിറ്റികളിൽ നടന്ന അനുസ്മരണങ്ങൾക്ക് ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.
നേമം
ബാലസംഘം നേമം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇ കെ നായനാരുടെ അനുസ്മരണ ദിനാചരണം സിപിഐ എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ വൈസ് പ്രസിഡന്റ് നവ്യ നടരാജൻ അധ്യക്ഷയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top