19 April Friday

ഫാ. ജോൺ ബാപ്റ്റിസ്റ്റ്: സാമൂഹിക മാറ്റത്തിനു നേതൃത്വം നൽകിയ കർമയോഗി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ഫാദർ ജോൺ ബാപ്റ്റിസ്റ്റ്

വെള്ളറട
തെക്കൻ അതിർത്തി  മലയോരഗ്രാമങ്ങളിൽ വിദ്യാഭ്യാസത്തിനും സാമൂഹികമാറ്റത്തിനും  കളമൊരുക്കിയ  ബൽജിയംകാരനായ  ഫാ. ജോൺ ബാപ്റ്റിസ്റ്റാണ് തെക്കൻ കുരിശുമലയുടെ സ്ഥാപകൻ. ബൽജിയത്തിലെ ആൻവെപ്പിൽ 1904ൽ ജനിച്ച ഇദ്ദേഹം 1935ലാണ് ഇവിടെ എത്തിയത്. ഉണ്ടൻകോട് കേന്ദ്രമാക്കി  സുവിശേഷ പ്രവർത്തനവും വിദ്യാഭ്യാസപ്രർത്തനങ്ങളും നടത്തിവരികയായിരുന്നു. മലമ്പനിയുടെ ദുരിതങ്ങൾ വേട്ടയാടിയ നാളുകളിൽ ആശ്വാസവും മരുന്നുകളുമായി അദ്ദേഹം ജനങ്ങൾക്കരികിലെത്തി. സ്വാതന്ത്ര്യാനന്തരം വിദേശമിഷനറിമാരിൽ ഭൂരിഭാഗവും നാട്ടിലേക്കു മടങ്ങിയിട്ടും അദ്ദേഹം പ്രദേശവാസികളുടെ പ്രിയപ്പെട്ട സായിപ്പച്ചനായി ഇവിടെ തുടർന്നു. 1957 മാർച്ച് 27നാണ് കൊണ്ടകെട്ടിമലയുടെ മുകളിൽ കുരിശു നാട്ടിയത്. എല്ലാ വർഷവും കഷ്ടാനുഭവവാരക്കാലത്ത് ഇതിന്റെ നെറുകയിലെത്തി ദിവ്യബലി അർപ്പിക്കാറുണ്ടായിരുന്നു.1973ൽ ബൽജിയത്തേക്കു പോയ അദേഹം 1974 ക്രിസ്തുമസ് ദിനത്തിൽ മരണപ്പെട്ടു. സംഗമവേദിയിൽ അദ്ദേഹത്തിന്റെ പൂർണകായക പ്രതിമ ഗദ്സമേൻ ധ്യാനമണ്ഡപത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top