25 April Thursday

കാലത്തിന് വഴികാട്ടാൻ നരബലി ഇന്ന് അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

നരബലി നാടകത്തിൽ നിന്ന്

 തൃക്കരിപ്പൂർ 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർത്തമാനകാല സമൂഹത്തെ കീഴടക്കാനെത്തുമ്പോൾ പ്രതിരോധത്തിന്റെ തീപ്പന്തമുയർത്തുകയാണ്  ഒരുകൂട്ടം നാടക പ്രവർത്തകർ. തിങ്കൾ രാത്രി എട്ടിന്  ഇടയിലെക്കാട് എ കെ ജി സ്മാരക കലാസമിതിയാണ് ഇ എം എസ് –എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി നരബലി നാടകം അരങ്ങിലെത്തിക്കുന്നത്.
ഭക്തിയെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പുതിയ വേതാളങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ് അവതരിപ്പിക്കുന്നത്.  കെ കെ ബ്രഷ്നേവാണ് രചനയും സംവിധാനവും. പി വി രവീന്ദ്രന്റെതാണ് ചമയവും സാങ്കേതിക സഹായവും. പി വി സതീശൻ, പി സുധീർ, കെ വി രാജൻ, ടി വി വിശ്വനാഥൻ, അനീഷ് മുന്തിക്കോട്, സി വിജയൻ, ശ്യാംകുമാർ, അക്ഷത് രഘു, ടി പി ശ്രീരാഗ്, രതീശൻ കന്നുവീട്, എൻ പി പ്രകാശൻ, ടി കെ രമേശൻ, എൻ വി ഭാസ്കരൻ ,ആഷ് നി കൃഷ്ണ എന്നിവരാണ് രംഗത്ത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top