18 December Thursday

പി കെ കുമാരൻ സ്മാരക മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
പുൽപ്പള്ളി 
സിപിഐ എം വാകേരി ലോക്കൽ കമ്മിറ്റിക്കുവേണ്ടി പാപ്ലശേരിയിൽ നിർമിച്ച ഓഫീസ് പ്രവർത്തനവും ഇ എം എസ്, എ കെ ജി ദിനാചരണവും ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. 
 ആദ്യകാല പ്രവർത്തകൻ പി കെ കുമാരന്റെ സ്മരണാർഥമുള്ള കെട്ടിടത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ അനാച്ഛാദനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം രുഗ്മിണി സുബ്രഹ്മണ്യൻ അധ്യക്ഷയായി. 
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ, പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ് ബാബു, എ വി ജയൻ, സജി മാത്യു തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഇ കെ ബാലകൃഷ്‌ണൻ സ്വാഗതം -പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top