24 April Wednesday
സ്വകാര്യ ആശുപത്രികൾക്ക്‌ മാർഗനിർദേശം

50 ശതമാനം കിടക്ക കോവിഡ് ബാധിതർക്ക്‌ കരുതണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപത്തിൽ തയ്യാറാക്കിയ 
പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രം

തിരുവനന്തപുരം
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ സ്വകാര്യ, സഹകരണ ആശുപത്രികൾക്കും മാർഗനിർദേശം. കലക്ടർ നവ്‌ജ്യോത്‌ ഖോസയാണ്‌ മാർഗനിർദേശം പുറത്തിറക്കിയത്‌. സ്വകാര്യ-, സഹകരണ ആശുപത്രികൾ കോവിഡ് ബാധിതർക്കായി 50 ശതമാനം കിടക്കകൾ മാറ്റിവയ്‌ക്കണമെന്ന്‌ നിർദേശിച്ചു. 
 
 സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെ ഓക്‌സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ ഉൾപ്പെടെയുള്ളവ മാറ്റിവയ്‌ക്കാനാണ് നിർദേശം. കോവിഡ് ചികിത്സാ കേന്ദ്രങ്ങളും കലക്ടറേറ്റിലെ ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി ആശയവിനിമയം നടത്തണം. ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിഫോൺ നമ്പർ നൽകണം.
 
   ഡിസ്ട്രിക്ട്‌ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി ബന്ധപ്പെട്ട്‌  ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാതെ കോവിഡ്‌  രോഗികളെ സർക്കാർ ആശുപത്രികളിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ അയക്കരുത്‌. കോവിഡ് ബാധിതരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുംമുമ്പ്‌ കൃത്യമായ നിരീക്ഷണം നടത്തണം. ലക്ഷണമില്ലാത്തവരെഹോം ഐസൊലേഷനിൽ വിടണം.
 
 ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം പരിശോധന. കോവിഡ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ എല്ലാ സ്വകാര്യ ആശുപത്രിയും ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണം. 
 
 പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അടിയന്തരമായി കൈമാറണം.
 
  ഐസിയു വെന്റിലേറ്റർ കിടക്കൾ ഉൾപ്പെടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ, കോവിഡ് ബാധിതരായി ആശുപത്രികളിലെത്തുന്നവരുടെഎണ്ണം, വിടുതൽ, റെഫർ ചെയ്യുന്ന രോഗികളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ സ്വകാര്യ ആശുപത്രി കൾ ഓരോ നാല് മണിക്കൂർ ഇടവിട്ട് കോവിഡ് ജാഗ്രതാ പോർട്ടലിൽ നൽകണം.  വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും നിർദേശത്തിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top