23 April Tuesday

ഡിജിറ്റല്‍ ഭൂസര്‍വേ മുട്ടത്തൊടിയിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കാസർകോട്‌   
മുട്ടത്തൊടി വില്ലേജിൽ 500 ഹെക്ടർ സ്ഥലത്ത് ഡ്രോൺ സർവേ നടത്തി ജില്ലയിലെ ഡിജിറ്റൽ ഭൂസർവേ തുടങ്ങും. ആദ്യഘട്ടത്തിൽ 18 വില്ലേജുകളിൽ ഡിജിറ്റൽ ഭൂസർവേ നടത്താനാണ് തീരുമാനം. ഡ്രോൺ സർവേയ്ക്കൊപ്പം കോർസ് , ഇടിഎസ് സംവിധാനങ്ങളും സർവേ നടത്താൻ ഉപയോഗിക്കും.
ഡിജിറ്റൽ സർവേ റെക്കോർഡുകൾ  വരുന്നതോടെ  സർവെ നമ്പർ, സബ്ഡിവിഷൻ നമ്പർ, തണ്ടപ്പേർ നമ്പർ എന്നിവ ഇല്ലാതാകും. പകരം പുതിയ നമ്പർ നൽകും. ഇത്‌ പൂർത്തിയായാൽ റവന്യൂ രജിസ്ട്രേഷൻ , പഞ്ചായത്ത് ബാങ്ക് തുടങ്ങിയ വകുപ്പുകളിലെ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാകും. 
 
അതിർത്തിയിൽ അടയാളം സ്ഥാപിക്കണം
 പ്രദേശത്തെ  ഭൂമി ഡ്രോൺ സർവേയ്ക്കനുയോജ്യമായി ക്രമീകരിക്കണം. ആകാശകാഴ്ചക്ക് തടസ്സം ഉണ്ടാക്കുന്ന മരച്ചില്ലകളും മറ്റും നീക്കി ഭൂഅതിരുകൾ വ്യക്തമാക്കിവയ്ക്കണം. അതിർത്തികൾ ഡ്രോണിൽനിന്നും കാണാവുന്ന തരത്തിൽ മതിൽ ഇഷ്ടിക സിമന്റ് കട്ട, ചെങ്കല്ല് എന്നവയിൽ ഏതിലെങ്കിലും  പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തണം.
 
നേട്ടങ്ങൾ 
ഭൂമി സംബന്ധമായ വിവരങ്ങൾക്ക്   കൃത്യതയും സുതാര്യതയും ഉറപ്പുവരും. റവന്യൂ,രജിസ്ട്രേഷൻ, സർവെ വകുപ്പുകളിലെ സേവനങ്ങൾ ഒരുമിച്ച് ലഭിക്കും.  അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും  ഉപഭോക്തൃ സേവനം എളുപ്പത്തിലാക്കാനുംകഴിയും. ഒരു ആവശ്യത്തിന് പല ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഇല്ലാതാവും. 
അപേക്ഷകൾക്ക്‌ ഓൺലൈനിലൂടെ  പരിഹാരം ലഭിക്കും.  വസ്തുക്കളുടെ പോക്ക് വരവ് വളരെ വേഗത്തിലാവും.വികസന പ്രവർത്തനങ്ങൾക്കള വേഗത വർധിക്കും. ഡോക്യുമെന്റേഷൻ ജോലി എളുപ്പത്തിൽ നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top