20 April Saturday
2 ക്യാമ്പുകൾ

വെള്ളക്കെട്ടൊഴിയാതെ എടത്തിരുത്തിയും കയ്‌പമംഗലവും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

എടത്തിരുത്തിയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശം

നാട്ടിക
മഴയ്‌ക്ക് നേരിയ ശമനമുണ്ടായെങ്കിലും വെള്ളക്കെട്ടൊഴിയാതെ തീരദേശം. ഞായറാഴ്‌ച  പെയ്ത മഴയിലാണ്  തീരദേശം വെള്ളക്കെട്ടിലായത്.   എടത്തിരുത്തി സിറാജ് നഗർ, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കോഴിത്തുമ്പ്, മധുരംപുള്ളി, കാക്കാതിരുത്തി എൽ ബി എസ് കോളനി, പാലിയം ചിറ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.
എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തിലെ ഈ പ്രദേശത്ത് താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 18 കുടുംബങ്ങളിൽ നിന്നായി 48 പേരും കാക്കാതിരുത്തി മദ്രസയിൽ ആറു കുടുംബങ്ങളിൽ നിന്നായി 17 പേരുമാണ് ക്യാമ്പിലുള്ളത്. ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ പറഞ്ഞു. 
വലപ്പാട് ,നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. 
വീടുകൾക്കു ചുറ്റും വെള്ളം കെട്ടി നിൽക്കുകയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top